തായ്വാന് കൂടുതൽ ആയുധങ്ങൾ
Saturday, November 30, 2024 11:23 PM IST
വാഷിംഗ്ടൺ ഡിസി: തായ്വാന് 38.5 കോടി ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ തീരുമാനിച്ചതായി യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു. എഫ്-16 യുദ്ധവിമാനങ്ങളുടെ ഘടകങ്ങളും റഡാറുകളാണ് തായ്വാനു നല്കുക.
തായ്വാൻ പ്രസിഡന്റ് ലായ് ചിംഗ്തെയുടെ പസഫിക് പര്യടനം ആരംഭിക്കുന്നതിനു മുന്പാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
തായ്വാനുമായി നയതന്ത്രബന്ധമുള്ള മൂന്നു രാജ്യങ്ങൾ സന്ദർശിക്കുന്ന ലായി, യാത്രയ്ക്കിടെ അമേരിക്കയിലെ ഹവായിയിലും ഗുവാമിലും ഇറങ്ങുന്നുണ്ട്. ഇതിൽ പ്രകോപിതരായ ചൈന തായ്വാനുചുറ്റും സൈനികാഭ്യാസത്തിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. തായ്വാനെ വിഘടിത പ്രവിശ്യയായിട്ടാണ് ചൈന കാണുന്നത്.