ന്യൂ​​ഡ​​ൽ​​ഹി: ക​​ഴി​​ഞ്ഞ​യാ​ഴ്ച പാ​​ർ​​ല​​മെ​​ന്‍റ് പാ​​സാ​​ക്കി​​യ വ​​ഖ​​ഫ് ഭേ​​ദ​​ഗ​​തി നി​​യ​​മം ഇ​​ന്ന​​ലെ​​മു​​ത​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്നു. ഇ​​തു​​സം​​ബ​​ന്ധി​​ച്ച വി​​ജ്ഞാ​​പ​​നം കേ​​ന്ദ്ര ന്യൂ​​ന​​പ​​ക്ഷ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം പു​​റ​​ത്തി​​റ​​ക്കി.

നീ​​ണ്ട ച​​ർ​​ച്ച​​യ്ക്കു​​ശേ​​ഷം ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച പു​​ല​​ർ​​ച്ചെ ലോ​​ക്സ​​ഭ​​യും വെ​​ള്ളി​​യാ​​ഴ്ച പു​​ല​​ർ​​ച്ചെ രാ​​ജ്യ​​സ​​ഭ​​യും ബി​​ൽ പാ​​സാ​​ക്കി​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി വൈ​കി രാ​​ഷ്‌​​ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ർ​​മു നി​​യ​​മ​​ത്തി​​ന് അം​​ഗീ​​കാ​​രം ന​​ൽ​​കി ഒ​​പ്പു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.