വിജയ് ഇനി സിആർപിഎഫ് സുരക്ഷയിൽ
Wednesday, April 9, 2025 2:41 AM IST
ന്യൂഡൽഹി: തമിഴക വെട്രി കഴകം പാർട്ടി പ്രസിഡന്റായ തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയ് ഇനി സിആർപിഎഫിന്റെ സുരക്ഷയിൽ. സിആർപിഎഫിന്റെ വിഐപി സെക്യൂരിറ്റി വിഭാഗം നടന്റെ സുരക്ഷാചുമതല ഉടൻ ഏറ്റെടുക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ഫെബ്രുവരിയിൽ വിജയ്ക്കു വൈ-കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ചിരുന്നു. ജീവനു ഭീഷണിയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റ റിപ്പോർട്ടിനെത്തുടർന്നായിരുന്നു ഇത്.
തമിഴ്നാട്ടിലെ യാത്രയിൽ എട്ടുപേരടങ്ങുന്ന സിആർപിഎഫ് സംഘമായിരിക്കും വിജയ്ക്ക് അകന്പടിപോകുക. കഴിഞ്ഞ ഫെബ്രുവരിയിലാണ് പുതിയ പാർട്ടിയുമായി വിജയ് ജനങ്ങൾക്കു മുന്നിലെത്തിയത്. അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു രാഷ് ട്രീയപാർട്ടി രൂപീകരണം.