ദാദി രതൻമോഹിനി അന്തരിച്ചു
Wednesday, April 9, 2025 2:41 AM IST
ജയ്പുർ: ആത്മീയസംഘടനയായ പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ മേധാവി രാജയോഗിനി ദാദി രതൻ മോഹിനി (101) അന്തരിച്ചു.
അഹമ്മദാബാദിലെ ആശുപത്രിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. സംസ്കാരം നാളെ നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, രാജസ്ഥാൻ ഗവർണർ ഹരിഭാവു ബാഗ്ഡെ, മുഖ്യമന്ത്രി ഭജൻലാൽ ശർമ തുടങ്ങിയ പ്രമുഖർ അനുശോചിച്ചു.