പവൻ കല്യാണിന്റെ മകന് തീപിടിത്തത്തിൽ പരിക്കേറ്റു
Wednesday, April 9, 2025 2:41 AM IST
വിജയവാഡ: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി കെ. പവൻ കല്യാണിന്റെ മകൻ മാർക് ശങ്കറിന് സിംഗപ്പൂരിലെ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റു.
എട്ടുവയസുകാരനായ മാർക് ശങ്കർ ഉൾപ്പെടെ 19 കുട്ടികൾക്കു പരിക്കേറ്റു. മാർക്കിന് കൈക്കും കാലിനുമാണു പൊള്ളലേറ്റത്. പുക ശ്വസിച്ചതിനെത്തുടർന്ന് ശ്വാസംമുട്ടലുണ്ടായി.
കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പവൻ കല്യാണിന്റെയും റഷ്യൻ മോഡലായ അന്ന ലെഷ്നേവയുടെയും മകനാണ് മാർക് ശങ്കർ. പവന്റെ മൂന്നാം ഭാര്യയാണ് അന്ന.