ചൂട് കൂടി; നേതാക്കൾ വീണു
Wednesday, April 9, 2025 2:41 AM IST
അഹമ്മദാബാദ്: കനത്ത ചൂടിനെത്തുടർന്ന് എഐസിസി സമ്മേളനത്തിനെത്തിയ നേതാക്കൾക്കു ദേഹാസ്വാസ്ഥ്യം.
പി. ചിദംബരത്തിനും ദിഗ്വിജയ് സിംഗിനുമാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സബർമതി ആശ്രമത്തിൽ പ്രാർഥനയിൽ പങ്കെടുക്കുന്നതിനിടെ വ്യത്യസ്ത സമയങ്ങളിൽ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു.
ആശുപത്രിയിലേക്കു മാറ്റിയ ഇരുവരുടെയും നില തൃപ്തികരമാണെന്ന് നേതാക്കൾ അറിയിച്ചു.