മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​ട്ര ​​നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ മി​​​​ന്നു​​​​ന്ന വി​​​​ജ​​​​യം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ ബി​​​​ജെ​​​​പി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള മ​​​​ഹാ​​​​യു​​​​തി സ​​​​ര്‍ക്കാ​​​​ര്‍ ഇ​​​​ന്ന് അ​​​​ധി​​​​കാ​​​​ര​​​​മേ​​​​ല്‍ക്കും. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രും മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കും ഇ​​​​ന്നു സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്യു​​​​ക. അ​​​​തേ​​​​സ​​​​മ​​​​യം, മു​​​​ഖ്യ​​​​മ​​​​ന്ത്രി​​സ്ഥാ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച സ​​​​സ്പെ​​​​ൻ​​​​സ് തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

ബി​​​​ജെ​​​​പി​​​​യു​​​​ടെ തു​​​​റു​​​​പ്പു​​​​ചീ​​​​ട്ടാ​​​​യ ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്‌​​​​നാ​​​​വി​​​​സ് , ശി​​​​വ​​​​സേ​​​​ന​​ ഷി​​ൻ​​ഡെ വി​​ഭാ​​ഗം നേ​​താ​​വും നി​​ല​​വി​​ലെ മു​​ഖ്യ​​മ​​ന്ത്രി​​യു​​മാ​​യ ഏ​​​​ക്‌​​​​നാ​​​​ഥ് ഷി​​​​ന്‍ഡെ എ​​​​ന്നി​​​​വ​​​​രാ​​​​ണു സ​​​​ർ​​​​ക്കാ​​​​രി​​​​നെ ന​​​​യി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത. സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​മാ​​​​യി ആ​​​​ലോ​​​​ചി​​​​ച്ച​​​​ശേ​​​​ഷം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ഇ​​​​രു​​​​നേ​​​​താ​​​​ക്ക​​​​ളും മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​ഞ്ഞ​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച് ഒ​​​​രു​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ത​​​​ര്‍ക്ക​​​​വു​​മി​​​​ല്ലെ​​​​ന്ന് ഫ​​​​ഡ്നാ​​​​വി​​​​സ് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു.


288 അം​​​​ഗ സ​​​​ഭ​​​​യി​​​​ല്‍ 235 സീ​​​​റ്റു​​​​ക​​​​ള്‍ നേ​​​​ടി​​​​യാ​​​​ണ് മ​​​​ഹാ​​​​യു​​​​തി സ​​​​ഖ്യം അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത്. 132 സീ​​​​റ്റു​​​​ക​​​​ളു​​​​മാ​​​​യി ബി​​​​ജെ​​​​പി വ​​​​ലി​​​​യ ഒ​​​​റ്റ​​​​ക്ക​​​​ക്ഷി​​​​യു​​​​മാ​​​​യി. കേ​​​​വ​​​​ല ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ന​​​​ടു​​​​ത്ത് സീ​​​​റ്റു​​​​ക​​​​ള്‍ നേ​​​​ടി​​​​യ​​​​തി​​​​നാ​​​​ല്‍ ബി​​​​ജെ​​​​പി​​​​ക്ക് സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളെ കാ​​​​ര്യ​​​​മാ​​​​യി ആ​​​​ശ്ര​​​​യി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഫ​​​​ഡ്നാ​​​​വി​​​​സ് ത​​​​ന്നെ സ​​​​ർ​​​​ക്കാ​​​​രി​​​​നെ ന​​​​യി​​​​ച്ചേ​​​​ക്കും.