ഝാൻസി മെഡിക്കൽ കോളജ് തീപിടിത്തം: മരണം 17 ആയി
Monday, November 25, 2024 2:50 AM IST
ഝാൻസി(യുപി): ഈ മാസം 15ന് ഝാൻസിയിലെ മഹാറാണി ലക്ഷ്മിബായി മെഡിക്കൽ കോളജിൽ നവജാതശിശുക്കളുടെ തീവ്രപരിചരണവിഭാഗത്തിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് മറ്റൊരു വാർഡിലേക്കു മാറ്റിയ രണ്ടു കുട്ടികൾകൂടി ഇന്നലെ മരിച്ചു.
ഇതോടെ അഗ്നിബാധിയെത്തുടർന്നുള്ള മരണസംഖ്യ 17ആയി ഉയർന്നു. മരണമടഞ്ഞ രണ്ടു കുട്ടികൾക്കും 800 ഗ്രാം മാത്രമാണ് ഭാരമാണുണ്ടായിരുന്നതെന്നും ഒരു കുട്ടിക്ക് ഹൃദയത്തിൽ സുഷിരമുണ്ടായിരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.
തീപിടിത്തമുണ്ടായ ഉടൻ 10 കുട്ടികൾ വെന്തുമരിച്ചിരുന്നു. രക്ഷപ്പെടുത്തിയ 39 കുട്ടികളിൽ രണ്ടുപേർകൂടിയാണ് ഇന്നലെ മരണത്തിനു കീഴടങ്ങിയത്.