സൈബർ തട്ടിപ്പ്: 17,000 വാട്സ് ആപ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു
Saturday, November 23, 2024 2:20 AM IST
ന്യൂഡൽഹി: സൈബർ തട്ടിപ്പുകൾക്കെതിരേയുള്ള നടപടിയുടെ ഭാഗമായി കേന്ദ്രസർക്കാർ 17,000 വാട്സ് ആപ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു.
കേന്ദ്ര വാർത്താ വിതരണ വകുപ്പും ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററും ചേർന്നാണ് സൈബർ ക്രിമിനലുകളുടെ വാട്സ് ആപ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തത്.
ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളിൽ മിക്കതും കംബോഡിയ, മ്യാൻമർ, തായ്ലൻഡ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളതാണ്.
സൈബർ തട്ടിപ്പുകൾക്കിരയായവരുടെ പരാതിപ്രകാരമാണു തട്ടിപ്പ് നടത്തിയ അക്കൗണ്ടുകൾക്ക് കേന്ദ്രസർക്കാർ തടയിട്ടത്.