മണിപ്പുരിൽ ഇതുവരെ കൊല്ലപ്പെട്ടത് 258 പേർ; സുരക്ഷാ ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തൽ
Saturday, November 23, 2024 2:20 AM IST
ഇംഫാൽ: മണിപ്പുരിൽ കഴിഞ്ഞ വർഷം മേയ് മുതൽ മെയ്തെയ്-കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 258 പേർ കൊല്ലപ്പെട്ടെന്ന് സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ്. സുരക്ഷാ വിലയിരുത്തൽ യോഗത്തിനുശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കരസേന, ബിഎസ്എഫ്, സിആർപിഎഫ്, ആസാം റൈഫിൾസ്, എസ്എസ്ബി, ഐടിബിപി, മണിപ്പുർ പോലീസ് എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
മന്ത്രിമാരുടെയും എംഎൽഎമാരുടെ വീടുകൾ ആക്രമിച്ച് നാശ വരുത്തിയ 32 പേരെ അറസ്റ്റ് ചെയ്തുവെന്നു സിംഗ് പറഞ്ഞു. അക്രമികൾ തട്ടിയെടുത്ത മൂവായിരത്തോളം ആയുധങ്ങൾ കണ്ടെടുത്തു. 90 കന്പനി കേന്ദ്രസേനകൂടി മണിപ്പരിലെത്തും. 198 കന്പനി കേന്ദ്രസേന നിലവിൽ സംസ്ഥാനത്തുണ്ട്. കുൽദീപ് സിംഗ് കൂട്ടിച്ചേർത്തു.