സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷ സമാപനം 23ന്
Thursday, May 15, 2025 1:19 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ സമാപനം 23നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കും.
ഏപ്രിൽ 21ന് കാസർഗോഡ് നിന്നുമാണ് വാർഷികാഘോഷം ആരംഭിച്ചത്. 23ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ജില്ലാതല യോഗം 23ന് രാവിലെ 10.30 മുതൽ 12.30 വരെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലാതല യോഗത്തിൽ സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ജനപ്രതിനിധികൾ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള 500 വ്യക്തികൾ പങ്കെടുക്കുമെന്നു മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.