ജൂണിയർ മാസ്റ്റർ ഷെഫ് പാചക മത്സരം
Tuesday, May 13, 2025 6:23 PM IST
കൊച്ചി: കുട്ടികളിലെ പാചക പ്രതിഭകളെ കണ്ടെത്തുന്നതിനായി ഫോറം ജൂണിയർ മാസ്റ്റർ യുവ എന്നപേരിൽ പാചക മത്സരം സംഘടിപ്പിക്കുന്നു.
7-10 വയസുകാർക്കും 11-15 വയസുകാർക്കുമായിരിക്കും മത്സരങ്ങൾ. കൊച്ചിയിൽ 23, 24 തീയതികളിൽ പ്രാഥമിക റൗണ്ടുകളും 25ന് ഗ്രാൻഡ്ഫിനാലെയും നടക്കും. ഫോറം കൊച്ചി മാൾ ഹെൽപ് ഡെസ്കിലോ 9880714500 എന്ന നമ്പറിലോ 20ന് മുന്പ് രജിസ്ട്രേഷൻ നടത്താം.