എ​ട​ത്വ: ഭ​ക്ത​ല​ക്ഷ​ങ്ങ​ള്‍ക്കു പ്രാ​ര്‍ഥ​നാ സാ​ഫ​ല്യ​മാ​യി ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ശ​സ്ത തീ​ര്‍ഥാ​ട​ന​കേ​ന്ദ്ര​മാ​യ എ​ട​ത്വ സെ​ന്‍റ് ജോ​ര്‍ജ് ഫൊ​റോ​നാ പ​ള്ളി​യി​ലെ തി​രു​നാ​ള്‍ ഇ​ന്ന് സ​മാ​പി​ക്കും.

എ​ട്ടാ​മി​ട​മാ​യ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് റ​വ. ഡോ. ​സ്‌​ക​റി​യാ ക​ന്യാ​കോ​ണി​ലി​ന്‍റെ കാ​ര്‍മി​ക​ത്വ​ത്തി​ൽ മ​ധ്യ​സ്ഥ​പ്രാ​ര്‍ഥ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍ബാ​ന. തു​ട​ർ​ന്ന് കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. ഫാ. ​ജോ​സ​ഫ് മു​ണ്ടു​വേ​ലി​ല്‍ കാ​ര്‍മി​ക​ത്വം വ​ഹി​ക്കും.

പ്ര​ദ​ക്ഷി​ണം പ​ള്ളി​യു​ടെ വ​ട​ക്കേ​പാ​ലം ക​ട​ന്ന് മാ​ര്‍ക്ക​റ്റ് ചു​റ്റി തി​രു​വ​ല്ല-​അ​മ്പ​ല​പ്പു​ഴ റോ​ഡി​ലു​ള്ള കു​രി​ശ​ടി​യി​ലെ​ത്തു​മ്പോ​ള്‍ വി​ശു​ദ്ധ​ന്‍റെ ചെ​റി​യ രൂ​പ​ത്തി​ല്‍ വി​ശ്വാ​സി​ക​ള്‍ വെ​റ്റി​ല​യും പൂ​മാ​ല​ക​ളും നോ​ട്ടു​മാ​ല​ക​ളും അ​ര്‍പ്പി​ക്കും. തു​ട​ര്‍ന്ന് പ്ര​ത്യേ​ക പ്രാ​ര്‍ഥ​ന​ക​ള്‍ക്ക് ശേ​ഷം കു​രി​ശ​ടി ചു​റ്റി തി​രി​കെ പ​ള്ളി​പ്പാ​ലം വ​ഴി പ​ള്ളി​ക്കു മു​ന്നി​ലെ​ത്തു​മ്പോ​ള്‍ വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ കൊ​ടി​യി​റ​ക്കും. വി​ശു​ദ്ധ ഗീ​വ​ര്‍ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​സ്വ​രൂ​പം രാ​ത്രി 9.30 ന് ​ന​ട​യി​ല്‍ പ്ര​തി​ഷ്ഠി​ക്കു​ന്ന​തോ​ടെ തി​രു​നാ​ള്‍ സ​മാ​പി​ക്കും.


രാ​വി​ലെ 5.30 ന് ​ഫാ. ഏ​ലി​യാ​സ് ക​രി​ക​ണ്ട​ത്തി​ലി​ന്‍റെ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ മ​ധ്യ​സ്ഥ പ്രാ​ര്‍ഥ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍ബാ​ന. 7.30 ന് ​ഫാ. മാ​ര്‍ട്ടി​ന്‍ തൈ​പ​റ​മ്പി​ലി​ന്‍റെ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ മ​ധ്യ​സ്ഥ പ്രാ​ര്‍ഥ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍ബാ​ന​യും ഉ​ണ്ടാ​കും. 10ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ റാ​സ കു​ര്‍ബാ​ന​യ്ക്ക് ഫാ. ​സ്‌​ക​റി​യാ പ​റ​പ്പ​ള്ളി​ല്‍ കാ​ര്‍മി​ക​നാ​കും. ഫാ. ​മാ​ത്യു പു​ഞ്ച​യി​ല്‍ വ​ച​ന​സ​ന്ദേ​ശം ന​ല്‍കും.