ഷഹബാസ് വധം പ്രതികളുടെ ജാമ്യഹര്‍ജി 20ന് പരിഗണിക്കും
Tuesday, May 13, 2025 7:17 PM IST
കൊച്ചി: താമരശേരിയില്‍ പത്താംക്ലാസുകാരന് ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി 20നു പരിഗണിക്കാന്‍ മാറ്റി.
ഹയര്‍ സെക്കന്‍ഡറി അഡ്മിഷന്റെ അവസാന തീയതി ഈ മാസം 20 ആയതിനാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും കേസന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അപേക്ഷിച്ചു. എന്നാല്‍, വേനലവധിക്കുശേഷം പരിഗണിക്കാമെന്നറിയിച്ച് കോടതി ഹര്‍ജി മാറ്റുകയായിരുന്നു.
വിദ്യാര്‍ഥികളുടെ ജീവനു ഭീഷണിയുണ്ടെന്നും അഭിഭാഷകര്‍ വാദിച്ചു. എന്നാൽ,വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിയുന്ന പ്രതികള്‍ സുരക്ഷിതരാണെന്ന് പ്രോസിക്യൂഷന് അറിയിച്ചു. പ്രതികളുടെ എസ്എസ്എല്‍സി ഫലം വിദ്യാഭ്യാസവകുപ്പ് തടഞ്ഞുവച്ചിരിക്കുകയാണ്.