റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ അനുവദിച്ച് ഉത്തരവായി
Tuesday, May 13, 2025 7:17 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ ഏപ്രിൽ മാസത്തെ കമ്മീഷൻ അനുവദിച്ചതായി ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. ഇന്നുമുതൽ വ്യാപാരികളുടെ അക്കൗണ്ടുകളിൽ കമ്മീഷൻ തുക എത്തുമെന്നും മന്ത്രി അറിയിച്ചു.
എല്ലാ മാസവും 15 നു മുന്പ് കമ്മീഷൻ വിതരണം ചെയ്യുന്നതിനാണു സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ഓരോ മാസവും വിവിധ കാരണങ്ങളാൽ റേഷൻ വിതരണ തീയതി നീട്ടി നൽകേണ്ടിവരുന്നുണ്ട്. അതാണു ചില മാസങ്ങളിൽ കമ്മീഷൻ വിതരണത്തിനു കാലതാമസം നേരിടുന്നതെന്നും മന്ത്രി അറിയിച്ചു.