കൊ​​​ച്ചി: കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ആ​​​പ്പാ​​​യ പോ​​​ല്‍ ആ​​​പ് വ​​​ഴി സ്റ്റേ​​​ഷ​​​ന്‍ ഹൗ​​​സ് ഓ​​​ഫീ​​​സ​​​റു (എ​​​സ്എ​​​ച്ച്ഒ) മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താ​​​ന്‍ 2021 ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ഇ​​​തു​​​വ​​​രെ അ​​​പ്പോ​​​യി​​​ൻമെ​​​ന്‍റ് എ​​​ടു​​​ത്ത​​​ത് 1,027ഓ​​​ളം സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും. മേ​​​ലു​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കാ​​​ണാ​​​നാ​​​യി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​മെ​​​ന്ന​​​താ​​​ണ് പോ​​​ല്‍ ആ​​​പ്പി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത.
അ​​​പ്പോ​​​യി​​​ന്‍റ്മെ​​​ന്‍റ് എ​​​ടു​​​ക്കാം

അ​​​പ്പോ​​​യി​​​ന്‍റ്മെ​​​ന്‍റ് എ​​​ടു​​​ക്കാ​​​നാ​​​യി കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ആ​​​പ്പാ​​​യ പോ​​​ല്‍ ആ​​​പ്പി​​​ലെ ‘Personal Services’ എ​​​ന്ന മെ​​​നു​​​വി​​​ലെ ‘Appointment With SHO’ എ​​​ന്ന ഓ​​​പ്ഷ​​​ന്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍കി അ​​​പ്പോ​​​യി​​​ന്‍റ്മെ​​​ന്‍റ് എ​​​ടു​​​ക്കാം. സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ തീ​​​യ​​​തി​​​യും സ​​​മ​​​യ​​​വു​​​മ​​​നു​​​സ​​​രി​​​ച്ച് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്താം. എ​​​സ്എ​​​ച്ച​​​ഒ​​​യു​​​മാ​​​യി മീ​​​റ്റിം​​​ഗ് സ​​​മ​​​യം പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വു​​​മു​​​ണ്ട്. ഈ ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളെ​​​ല്ലാം എ​​​സ്എം​​​എ​​​സ് വ​​​ഴി അ​​​റി​​​യി​​​ക്കും.


വ​​​ള​​​രെ​​​യെ​​​ളു​​​പ്പം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് ആ​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വ്യ​​​ക്തി നി​​​ല്‍ക്കു​​​ന്ന സ്ഥ​​​ലം മ​​​ന​​​സി​​​ലാ​​​ക്കി ഏ​​​റ്റ​​​വും അ​​​ടു​​​ത്ത പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ന്‍ സൂ​​​ചി​​​പ്പി​​​ക്കാ​​​ന്‍ ആ​​​പ്പി​​​ന് ക​​​ഴി​​​യും. കേ​​​ര​​​ള പോ​​​ലീ​​​സി​​​ലെ എ​​​ല്ലാ റാ​​​ങ്കി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും ഫോ​​​ണ്‍ ന​​​മ്പ​​​രും ഇ-​​​മെ​​​യി​​​ല്‍ വി​​​ലാ​​​സ​​​വും ആ​​​പ്പി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.

2020 ജൂ​​​ണ്‍ പ​​​ത്തി​​​നാ​​​ണ് പോ​​​ല്‍ ആ​​​പ് പ്ര​​​വ​​​ര്‍ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​യ​​​ത്. പ്ലേ ​​​സ്റ്റോ​​​റി​​​ലും ആ​​​പ് സ്റ്റോ​​​റി​​​ലും ഇ​​​തു ല​​​ഭ്യ​​​മാ​​​ണ്. പോ​​​ല്‍ ആ​​​പ് ഡൗ​​​ണ്‍ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ലി​​​ങ്ക്
https://play.google.com/store/apps/details?id=com.keralapolice