കൊ​​​ച്ചി: ക​​​ന​​​റ ബാ​​​ങ്കി​​​ന്‍റെ പ​​​ത്ത​​​നം​​​തി​​​ട്ട ശാ​​​ഖ​​​യി​​​ൽ​​​നി​​​ന്നു പ​​​ണം ത​​​ട്ടി​​​യ കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളു​​​ടെ സ്വ​​​ത്തു​​​ക്ക​​​ള്‍ ഇ​​​ഡി ക​​​ണ്ടു​​​കെ​​​ട്ടി.

കേ​​​സി​​​ല്‍ മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യ വി​​​ജീ​​​ഷ് വ​​​ര്‍ഗീ​​​സി​​​ന്‍റെ​​​യും ഭാ​​​ര്യ സൂ​​​ര്യതാ​​​ര ജോ​​​ര്‍ജി​​​ന്‍റെ​​​യും 1.11 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ത്തു​​​ക്ക​​​ളാ​​​ണ് പി​​​എം​​​എ​​​ല്‍എ നി​​​യ​​​മ​​​പ്ര​​​കാ​​​രം ക​​​ണ്ടു​​​കെ​​​ട്ടി​​​യ​​​ത്.

2019 മു​​​ത​​​ല്‍ 2021 വ​​​രെ​​​യു​​​ള്ള കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് ബാ​​​ങ്ക് ശാ​​​ഖ​​​യി​​​ല്‍ കോ​​​ടി​​​ക​​​ളു​​​ടെ ത​​​ട്ടി​​​പ്പ് ന​​​ട​​​ന്ന​​​ത്. ബാ​​​ങ്കി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്ന കൊ​​​ല്ലം സ്വ​​​ദേ​​​ശി വി​​​ജീ​​​ഷ് വ​​​ര്‍ഗീ​​​സ് വി​​​വി​​​ധ ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത് മു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.


14 മാ​​​സ​​​ത്തി​​​നി​​​ടെ ഏ​​​ക​​​ദേ​​​ശം 8.13 കോ​​​ടി രൂ​​​പ ഇ​​​യാ​​​ള്‍ വി​​​വി​​​ധ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍നി​​​ന്നു ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്ന് ഇ​​​ഡി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. 2022 ലാ​​​ണ് ഇ​​​ഡി അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്.