തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​ബി​​​എ​​​സ്ഇ 10, 12 ക്ലാ​​​സു​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷാ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ൽ മി​​​ക​​​ച്ച നേ​​​ട്ട​​​വു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജൺ.

കേ​​​ര​​​ളം, ല​​​ക്ഷ​​​ദ്വീ​​​പ് എ​​​ന്നി​​​വ​​​യാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജണി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വ​​​രു​​​ന്ന​​​ത്. 10-ാം ക്ലാ​​​സി​​​ലെ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജണ്‌ രാ​​​ജ്യ​​​ത്ത് ഒ​​​ന്നാ​​​മ​​​തും 12-ാം പ​​​ന്ത്ര​​​ണ്ടാം​​​ക്ലാ​​​സി​​​ലെ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ ര​​​ണ്ടാ​​​മ​​​തു​​​മെ​​​ത്തി. ക​​​ഴി​​​ഞ്ഞ 10 വ​​​ർ​​​ഷ​​​മാ​​​യി 12-ാം ക്ലാ​​​സി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​മാ​​​യി​​​രു​​​ന്നു രാ​​​ജ്യ​​​ത്ത് ഒ​​​ന്നാ​​​മ​​​ത്. അ​​​താ​​​ണ് ഇ​​​ക്കു​​​റി ര​​​ണ്ടാം സ്ഥാ​​​ന​​​ത്തേ​​​ക്കു മാ​​​റി​​​യ​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജണി​​​ൽ പ​​ത്താം പ​​​ത്താം​ ക്ലാ​​​സി​​​ൽ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ 63938 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 63705 പേ​​​ർ വി​​​ജ​​​യി​​​ച്ചു. 99.79 ആ​​​ണ് വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം.

ഇ​​​തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്നു മാ​​​ത്രം പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ 63387 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 63296 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ (99.86 ശ​​​ത​​​മാ​​​നം) വി​​​ജ​​​യി​​​ച്ചു ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ നി​​​ന്നു 451 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ​​​ത്. ഇ​​​വ​​​രി​​​ൽ 409 പേ​​​ർ വി​​​ജ​​​യി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജ​​​ണി​​​ൽ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളാ​​​ണ് വി​​​ജ​​​യ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ മു​​​ന്നി​​​ൽ. പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ 99.84 ശ​​​ത​​​മാ​​​നം വി​​​ജ​​​യം നേ​​​ടി​​​യ​​​പ്പോ​​​ൾ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടേ​​​ത് 99.74 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.


12-ാം ക്ലാ​​​സി​​​ൽ ഈ ​​​വ​​​ർ​​​ഷ​​​ത്തെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റീ​​​ജ​​​ണി​​​ന്‍റെ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 99.32 ആ​​​ണ്. ആ​​​കെ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ 41218 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 40937 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വി​​​ജ​​​യി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ൽനി​​​ന്നു മാ​​​ത്രം പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ 41199 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 40918 പേ​​​ർ വി​​​ജ​​​യി​​​ച്ചു.​​​ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 99.32.

ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ നി​​​ന്ന് പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ 19 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ എ​​​ല്ലാ​​​വ​​​രും വി​​​ജ​​​യി​​​ച്ചു. പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ 99.56 ശ​​​ത​​​മാ​​​നം വി​​​ജ​​​യം നേ​​​ടി​​​യ​​​പ്പോ​​​ൾ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടേത് 99.06 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.