ബിരുദദാന ചടങ്ങ് നടത്തി
Thursday, May 15, 2025 1:09 AM IST
കൊച്ചി: കേരള എഡ്യുക്കേഷന്‍ സെന്ററിന്റെ (കെഇസി) കേരളത്തിലെ എല്ലാ സെന്ററുകളും ഒത്തൊരുമിച്ച് 2024-25 ബാച്ചിലെ വിദ്യാര്‍ഥികള്‍ക്കായി ബിരുദദാന ചടങ്ങ് നടത്തി. എറണാകുളം വൈഎംസിഎയില്‍ നടന്ന ചടങ്ങ് കെഇസി ഡയറക്ടര്‍ ജോസ്മി ഉദ്ഘാടനം ചെയ്തു.
കെഇസിയുടെ അഡ്മിനിസ്ട്രേറ്റീവ് പദവി വഹിക്കുന്ന ഗ്രേസി ജോസഫ് അധ്യക്ഷത വഹിച്ചു. കെഇസിയുടെ വിവിധ ബ്രാഞ്ചിലെ പ്രിന്‍സിപ്പല്‍മാര്‍ സ്ഥാപനത്തെക്കുറിച്ചും അതിന്റെ വളര്‍ച്ചയെക്കുറിച്ചും നടന്നുവരുന്ന കോഴ്സിനെക്കുറിച്ചും ഇനിയുള്ള പ്രവര്‍ത്തനത്തെക്കുറിച്ചും സംസാരിച്ചു. തുടര്‍ന്ന് വിവിധ സെന്ററിലെ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.