ആർട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രങ്ങൾ സാംസ്കാരിക വകുപ്പിന് കൈമാറി
Tuesday, September 16, 2025 1:51 AM IST
തിരുവനന്തപുരം: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടെ ഒറിജിനലുകൾ കേരള സർക്കാരിന് കൈമാറി. ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റാണ് ചിത്രങ്ങൾ സാംസ്കാരിക വകുപ്പിന് കൈമാറിയത്.
തിരുവനന്തപുരത്തെ നിയമസഭാ സമുച്ചയത്തിലെ മീഡിയ റൂമിൽ നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചിത്രങ്ങൾ ഏറ്റുവാങ്ങി.
കൈമാറിയ ചിത്രങ്ങൾ കേരളത്തിലെ വിവിധയിടങ്ങളിൽ കേരള ലളിതകലാ അക്കാദമി പ്രദർശിപ്പിക്കും.
നമ്പൂതിരിയുടെ നൂറാം ജന്മദിനമായ സെപ്റ്റംബർ 13ന് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ പൊന്നാനി നടുവട്ടം കരുവാട്ട്മനയിൽ വെച്ചാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായത്. ‘എത്രയും ചിത്രം ചിത്രം’ എന്ന് പേരിട്ടിട്ടുള്ള ഒരു വർഷം നീണ്ടുനിൽക്കുന്നതാണ് പരിപാടി.