രാഹുലിന്റെ വാഹനം തടഞ്ഞ് എസ്എഫ്ഐ
Tuesday, September 16, 2025 1:51 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ എസ്എഫ്ഐക്കാർ എംഎൽഎ ഹോസ്റ്റലിനു സമീപം വഴിയിൽ തടഞ്ഞു.
എംഎൽഎ ഹോസ്റ്റലിൽ നിന്നും രാഹുൽ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് എസ്എഫ്ഐ ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ രാഹുലിന്റെ വാഹനത്തിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്. ഉച്ചയ്ക്ക് 12.10 ഓടെയാണ് പ്രതിഷേധവുമായി എസ്എഫ് ഐ പ്രവർത്തകർ എത്തിയത്.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് രാഹുലിന്റെ വാഹനം അവിടെനിന്നും മാറ്റിയത്.