‘മാറ്റൊലി’ പൊതുവിദ്യാഭ്യാസ പരിവര്‍ത്തന സന്ദേശയാത്രയ്ക്ക് ഉജ്വലതുടക്കം
Tuesday, September 16, 2025 1:51 AM IST
കാസര്‍ഗോഡ്: കേരളത്തില്‍ നടക്കുന്നതു ഭരണമെന്ന സങ്കല്പം മാത്രമാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി. ചെര്‍ക്കളയില്‍ കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ മാറ്റൊലി പൊതുവിദ്യാവിഭ്യാസപരിവര്ത്തന സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനസര്‍ക്കാരിന്റെ ഓരോവകുപ്പും കടുത്ത പ്രതിസന്ധിയിലാണ്. ആരോഗ്യവകുപ്പ് മോര്‍ച്ചറിയിലാണ്. പോലീസ് സിപിഎമ്മിന്റെ ഗുണ്ടകളുടെ പണിയാണ് നടത്തുന്നത്. വിദ്യാഭ്യാസരംഗത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ അട്ടിമറിച്ച് അധ്യാപകരെയും വിദ്യാര്‍ഥികളെയും വഴിയാധാരമാക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്-അദ്ദേഹം പറഞ്ഞു.
കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, കല്ലട്ര മാഹിന്‍ ഹാജി, കെ. നീലകണ്ഠന്, എം.അസൈനാര്‍, ഹക്കീം കുന്നില്‍, പി. ഹരിഗോവിന്ദന്, വട്ടപ്പാറ അനില്‍കുമാര്‍, ടി.വി. ജയിംസ്, കെ.ആര്. കാര്ത്തികേയന്, ജവാദ് പുത്തൂര്‍, ബി. സുനില്‍കുമാര്‍, എന്‍. രാജ്മോഹന്‍, ബി. ബിജു, അനില്‍ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, സാജുജോര്‍ജ്, പി.എസ്. ഗിരീഷ്കുമാര്‍, ജി.കെ. ഗിരീഷ്, എം.കെ. അരുണ, പി.പി. ഹരിലാല്‍, പി.ടി. ബെന്നി എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.അരവിന്ദന് സ്വാഗതവും കെ.ഗോപാലകൃഷ്ണന് നന്ദിയും പറഞ്ഞു.
14 ജില്ലകളിലെ 39 കേന്ദ്രങ്ങളില്‍ സ്വീകരണമേറ്റുവാങ്ങുന്ന ജാഥ 27നു സെക്രട്ടേറിയറ്റിലേക്ക് 10,000 അധ്യാപകരുടെ പ്രകടനത്തോടെ സമാപിക്കും. സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.