ബി. അശോകിന് വീണ്ടും സ്ഥലംമാറ്റം
Tuesday, September 16, 2025 1:51 AM IST
തിരുവനന്തപുരം: ബി. അശോകിനെ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നും സ്ഥലം മാറ്റി സർക്കാർ. പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് മാറ്റം. 17 മുതൽ സ്ഥലംമാറ്റം പ്രാബല്യത്തിൽ വരുമെന്നും ഇതുസംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അശോകിനെ കെടിഡിഎഫ്സി ചെയർമാനായി സ്ഥലം മാറ്റിയ സർക്കാർ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെ അവധി അവസാനിപ്പിച്ച് അദ്ദേഹം കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.
ദിവസങ്ങൾക്കുള്ളിലാണ് സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന അശോകിനെ വീണ്ടും സ്ഥലം മാറ്റിയിരിക്കുന്നത്. അശോകിനു പകരം കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയോഗിച്ച ടിങ്കു ബിസ്വാളിനെ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും നിയമിച്ചു.