ആ​ല​പ്പു​ഴ: തു​മ്പോ​ളി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ല്‍ പ​രി​ശു​ദ്ധ അ​മ​ലോ​ല്‍​ഭ​വ മാ​താ​വി​ന്‍റെ ദ​ര്‍​ശ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ പ്ര​ദ​ക്ഷി​ണം ന​ട​ന്നു. ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്കു ശേ​ഷം പ​രി​ശു​ദ്ധ അ​മ്മ​യു​ടെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​കൊ​ണ്ടു ന​ട​ന്ന തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു.


മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം ക​ട​പ്പു​റ​ത്തെ കു​രി​ശ​ടി ചു​റ്റി ദേ​വാ​ല​യ​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു. പ്രാ​ര്‍​ഥ​നാ നി​ര്‍​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണ​ത്തി​ന് മു​ത്തു​ക്കു​ട​ക​ളും പൂ​മാ​ല​ക​ളും വെ​റ്റി​ല​യു​മൊ​ക്കെ നേ​ര്‍​ച്ച​സ​മ​ര്‍​പ്പ​ണ​മാ​യി​രു​ന്നു.