സ്മാര്ട്ട് സിറ്റിക്കു പിന്നിലെ ഇടപാടുകൾ അന്വേഷിക്കണം: വി. മുരളീധരൻ
Monday, December 9, 2024 4:37 AM IST
തിരുവനന്തപുരം: കൊച്ചി സ്മാര്ട്ട് സിറ്റി പദ്ധതിക്കു പിന്നിൽ നടന്ന ഇടപാടുകളെക്കുറിച്ചു സമഗ്ര അന്വേഷണം വേണമെന്നു മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. വീഴ്ച വരുത്തിയവർക്കെതിരേ നിയമനടപടി വേണം. കരാർ പാലിക്കാത്തവർക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള എൽഡിഎഫ് തീരുമാനം ജനവഞ്ചനയും അഴിമതിയുമാണ്.
പദ്ധതി മുടങ്ങിയാൽ ടീകോമിന്റെ ഇതുവരെയുള്ള നിക്ഷേപവും മുടക്കുമുതലും കണ്ടുകെട്ടാൻ വ്യവസ്ഥയുണ്ട് കരാറിൽ. അത് ചെയ്യാതെ കാശ് അങ്ങോട്ട് കൊടുക്കുകയാണ്. ഏറ്റെടുത്ത പണി പൂർത്തിയാക്കാത്ത വരുന്പോൾ അങ്ങോട്ട് പണം കൊടുക്കുന്നത് വിചിത്രമാണെന്നും വി. മുരളീധരൻ പറഞ്ഞു.