വയനാട് പുനരധിവാസം: കേന്ദ്ര-സംസ്ഥാന അലംഭാവമെന്ന് കെ. സുധാകരൻ
Monday, December 9, 2024 4:37 AM IST
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അലംഭാവം കാട്ടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ്(പിഡിഎൻഎ) റിപ്പോർട്ട് വൈകിയതിന്റെ പേരിലാണ് കേന്ദ്ര സഹായത്തിൽ തീരുമാനമാകാത്തതെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവന മനുഷ്യത്വ രഹിതമാണ്.
വയനാട് ജനതയുടെ ദുരിതം നേരിട്ടു മനസിലാക്കിയിട്ടും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പുനരധിവാസ പ്രവർത്തനങ്ങളിൽ അലംഭാവം തുടരുന്നത് ക്രൂരമാണ്. ആശയക്കുഴപ്പം സൃഷ്ടിച്ച് രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ഇത് ഇരു സർക്കാരുകളും അവസാനിപ്പിക്കണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.