സിറിയയിലെ ആഭ്യന്തരപ്രശ്നം; പാത്രിയർക്കീസ് ബാവയുടെ സന്ദർശനം വെട്ടിച്ചുരുക്കി
Monday, December 9, 2024 4:37 AM IST
കോലഞ്ചേരി: സിറിയയിലെ ആഭ്യന്തര പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തിൽ പാത്രിയർക്കീസ് ബാവയുടെ സന്ദർശനം വെട്ടിച്ചുരുക്കി. പാത്രിയർക്കീസ് ബാവ തന്നെയാണ് ഇക്കാര്യം വിശ്വാസികളോടു പറഞ്ഞ്.
ഈ മാസം 17 വരെയായിരുന്നു സന്ദർശനം നിശ്ചയിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം നാളെ അദ്ദേഹം മടങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്.