തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ലെ സ്ത്രീ​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഹേ​​​മ ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ടി​​​ൽ, സ​​​ർ​​​ക്കാ​​​ർ മ​​​റ​​​ച്ചു​​​വ​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​തി​​​ൽ വീ​​​ണ്ടും പ്ര​​​തി​​​സ​​​ന്ധി.

വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം വ്യ​​​ക്തി​​​ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യെ ബാ​​​ധി​​​ക്കു​​​ന്ന​​​ത​​​ല്ലാ​​​ത്ത വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്കു കൈ​​​മാ​​​റു​​​ന്ന​​​തി​​​ൽ അ​​​ന്തി​​​മ ഉ​​​ത്ത​​​ര​​​വ് സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന്ന​​​ലെ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​നി​​​രിക്കേ ത​​​ന്‍റെ വാ​​​ദം കൂ​​​ടി കേ​​​ൾ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മ​​​റ്റൊ​​​രു ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ ക​​​മ്മീ​​​ഷ​​​നു മു​​​ന്നി​​​ലെ​​​ത്തി.

വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ക​​​മ്മീ​​​ഷ​​​നു മു​​​ന്നി​​​ൽ ര​​​ണ്ടാം അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യി​​​രു​​​ന്ന ഇ​​​ദ്ദേ​​​ഹം ത​​​ന്‍റെ ഭാ​​​ഗം ക​​​മ്മീ​​​ഷ​​​ൻ കേ​​​ട്ടി​​​ല്ലെ​​​ന്ന് ആ​​​രോ​​​പി​​​ച്ചാ​​​ണ് ഇ​​​ന്ന​​​ലെ അ​​​ന്തി​​​മ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​തി​​​നു മി​​​നി​​​റ്റു​​​ക​​​ൾ മാ​​​ത്രം ശേ​​​ഷി​​​ക്കേ​​​യാ​​​ണ് ത​​​ട​​​സ ഹ​​​ർ​​​ജി​​​യു​​​മാ​​​യി ക​​​മ്മീ​​​ഷ​​​ൻ ആ​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തി​​​യ​​​ത്.


ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച ക​​​മീ​​​ഷ​​​ണ​​​ർ ഡോ.​​​എ. അ​​​ബ്ദു​​​ൽ ഹ​​​ക്കീം പ​​​രാ​​​തി​​​ക്കാ​​​ര​​​നെ​​​ക്കൂ​​​ടി കേ​​​സി​​​ൽ ക​​​ക്ഷി ചേ​​​ർ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വാ​​​ദ​​​ങ്ങ​​​ൾ​​​കൂ​​​ടി കേ​​​ട്ട​​​ശേ​​​ഷം കേ​​​സ് മ​​​റ്റൊ​​​രു ദി​​​വ​​​സ​​​ത്തേ​​​ക്ക് വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റി​​​വ​​​യ്ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ ആ​​​രാ​​​ണെ​​​ന്ന് വ്യ​​ക്ത​​മാ​​ക്കാ​​ൻ വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ല.