ജി. പൂങ്കുഴലി നോഡൽ ഓഫീസർ
Sunday, December 8, 2024 1:58 AM IST
തിരുവനന്തപുരം: കോസ്റ്റൽ സെക്യൂരിറ്റി എഐജി ജി. പൂങ്കുഴലിയെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം നോഡൽ ഓഫീസറായി നിയമിച്ചു.
റിപ്പോർട്ടുമായി ബന്ധപ്പെട്ട പരാതികളിൽ ഇനി നടപടി സ്വീകരിക്കേണ്ട ചുമതല നോഡൽ ഓഫീസർക്കാണ്.