ശബരിമല ദര്‍ശനം: ദിലീപിന് വിഐപി പരിഗണന; റിപ്പോര്‍ട്ട് തേടി കോടതി
Sunday, December 8, 2024 1:58 AM IST
കൊച്ചി: നടന് ദിലീപിനും സംഘത്തിനും ശബരിമല ദര്‍ശനത്തിനു പ്രത്യേക സൗകര്യം ഒരുക്കിയ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു ഹൈക്കോടതി.
ഇത്തരം കാര്യങ്ങളില്‍ ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്വമുണ്ടെന്നും സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കോടതി നിര്‍ദേശം നല്കി. സോപാനം സ്പെഷല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹാജരാക്കാനാണു നിര്‍ദേശം നൽകിയിരിക്കുന്നത്.
മണിക്കൂറുകള്‍ ക്യൂ നിൽക്കുന്ന ഭക്തരുടെ മുന്നിലാണ് ദിലീപും സംഘവും ദര്‍ശനത്തിനു നിന്നത്.