ഗതാഗതം തടസപ്പെടുത്തി സിപിഎം സമ്മേളനം: കോടതിയലക്ഷ്യ ഹര്‍ജി
Sunday, December 8, 2024 1:58 AM IST
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ ഗതാഗതം തടസപ്പെടുത്തി സിപിഎം ഏരിയാ സമ്മേളനം നടത്തിയതില്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേസ് സാഹിബ് എന്നിവരെ എതിര്‍കക്ഷിയാക്കി എറണാകുളം മരട് സ്വദേശി പ്രകാശാണു ഹര്‍ജി നല്‍കിയത്.