ടീകോമിന് നഷ്ടപരിഹാരം നല്കി ഭൂമിക്കച്ചവടത്തിനു ശ്രമം: വി.ഡി. സതീശൻ
Sunday, December 8, 2024 1:58 AM IST
കൊച്ചി: ടീകോമിനു നഷ്ടപരിഹാരം നല്കി ഭൂമി കച്ചവടം നടത്താനുള്ള സര്‍ക്കാരിന്റെ ശ്രമം അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
248 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്ക് കൊടുക്കുന്നതിനാണ് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ മന്ത്രിമാരും ഘടകകക്ഷികളും പ്രതിപക്ഷവും ജനങ്ങളും അറിയാതെ ഒരു സുപ്രഭാതത്തില്‍ പദ്ധതി അവസാനിപ്പിക്കുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.