മാ​വേ​ലി​ക്ക​ര: മാ​ന്നാ​ര്‍ ജ​യ​ന്തി കൊലക്കേസില്‍ ഭ​ര്‍ത്താ​വി​ന് വ​ധ​ശി​ക്ഷ. മാ​ന്നാ​ര്‍ ആ​ലും​മൂ​ട്ടി​ല്‍ താ​മ​ര​പ്പ​ള്ളി വീ​ട്ടി​ല്‍ ജ​യ​ന്തി​യെ (39) ത​ല​യ​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഭ​ര്‍ത്താ​വാ​യ കു​ട്ടി​ക്കൃ​ഷ്ണ​നെ (60) വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചു. മാ​വേ​ലി​ക്ക​ര അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി വി.​ജി. ശ്രീ​ദേ​വി​യാ​ണു ശി​ക്ഷ വി​ധി​ച്ച​ത്.

2004 ഏ​പ്രി​ല്‍ രണ്ടിനാ​ണ് മാ​ന്നാ​റി​നെ ന​ടു​ക്കി​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. കു​ട്ടി​ക്കൃ​ഷ്ണ​നും ജ​യ​ന്തി​യും ത​മ്മി​ല്‍ സം​ഭ​വ ദി​വ​സം ഉ​ച്ച​യ്ക്ക്‌ ശേ​ഷം വീ​ട്ടി​ല്‍ വ​ഴ​ക്കു​ണ്ടായി. ജ​യ​ന്തി​യു​ടെ വാ ​പൊ​ത്തി​പ്പ​ടി​ച്ചു ഭി​ത്തി​യി​ല്‍ ഇ​ടി​പ്പി​ച്ചു ബോ​ധം കെ​ടു​ത്തി ത​റ​യി​ലി​ട്ട് ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് ത​ല അ​ടി​ച്ചു​പൊ​ട്ടി​ച്ചു.

മ​ര​ണം ഉ​റ​പ്പാ​ക്കി​യ​ശേ​ഷം അ​ടു​ക്ക​ള​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ക​റിക്കത്തി കൊ​ണ്ട് ത​ല അ​റു​ത്തു മു​റി​ച്ചു വേ​ര്‍പെ​ടു​ത്തി ത​റ​യി​ല്‍ മാ​റ്റി വ​ച്ചു. ത​ല ക​ഴു​ത്തു​വ​ച്ച് അ​റു​ത്ത​പ്പോ​ള്‍ മുറിച്ചു മാറ്റാന്‍‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ചു​റ്റി​കകൊ​ണ്ട് ക​ത്തി​യു​ടെ പു​റ​ത്ത് അ​ടി​ച്ചാ​ണ് മു​റി​ച്ചുമാ​റ്റി അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

അ​ന്ന് രാ​ത്രി കു​ട്ടി​ക്കൃ​ഷ്ണ​ന്‍ ഒ​ന്നേ​കാ​ല്‍ വ​യ​സ് പ്രാ​യ​മു​ണ്ടാ​യി​രു​ന്ന മ​ക​ള്‍ക്കൊ​പ്പം മൃ​ത​ശ​രീ​ര​ത്തി​ന് അ​ടു​ത്ത് ക​ഴി​ച്ചു​കൂ​ട്ടി. പി​റ്റേ ദി​വ​സം രാ​വി​ലെ മ​ക​ളു​മാ​യി പോ​ലീസ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക്കൃ​ഷ്ണ​ന്‍ ആ​ദ്യ വി​വാ​ഹബ​ന്ധം വേ​ര്‍പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് വ​ള്ളി​കു​ന്നം സ്വ​ദേ​ശി​നി​യാ​യ ജ​യ​ന്തി​യെ വി​വാ​ഹം ക​ഴി​ച്ച​ത്.

വി​വാ​ഹ​ശേ​ഷ​മാ​ണ് ജ​യ​ന്തി ആ​ദ്യം വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു എ​ന്നും വി​വാ​ഹ​മോ​ച​നം നേ​ടി​യ ശേ​ഷ​മാ​ണ് കു​ട്ടി​ക്കൃ​ഷ്ണ​നെ വി​വാ​ഹം ക​ഴി​ച്ച​ത് എ​ന്നു​മു​ള്ള വി​വ​രം കു​ട്ടി​ക്കൃ​ഷ്ണ​ന്‍ അ​റി​യു​ന്ന​ത്. ജ​യ​ന്തി ആ​ദ്യ വി​വാ​ഹ​കാ​ര്യം മ​റ​ച്ചു​വച്ച​തും ജ​യ​ന്തി​ക്ക് മ​റ്റു പു​രു​ഷ​ന്മാ​രു​മാ​യി അ​വി​ഹി​ത​ബ​ന്ധ​മു​ണ്ടെ​ന്നുള്ള സം​ശ​യ​വും മൂ​ല​മു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​യി​രു​ന്നു ജ​യ​ന്തി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ കാ​ര​ണം.

പ​ര​മാ​വ​ധി കു​റ​ഞ്ഞ ശി​ക്ഷ ന​ല്‍ക​ണ​മെ​ന്നും റി​മാ​ന്‍ഡി​ല്‍ ക​ഴി​ഞ്ഞ കാ​ല​യ​ള​വ് ശി​ക്ഷാ​കാ​ല​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം.

ഒ​ന്നേ​കാ​ല്‍ വ​യ​സ് മാ​ത്ര​മു​ള്ള കു​ഞ്ഞി​ന്‍റെ മു​ന്നി​ല്‍ അ​മ്മ​യെ അ​തി​ക്രൂ​ര​മാ​യി കൊ​ല ചെ​യ്ത പ്ര​തി ഇ​ള​വ് അ​ര്‍ഹി​ക്കു​ന്നി​ല്ലെ​ന്നും പ​ര​മാ​വ​ധി ശി​ക്ഷ ന​ല്‍കണ​മെ​ന്നു​മാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദം. പ്ര​തി​യി​ല്‍നി​ന്ന് ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും ഈ​ടാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 50,000 രൂ​പ മ​ക​ള്‍ക്ക് ന​ല്‍ക​ണം.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ജ​യ​ന്തി​യു​ടെ സ്വ​ര്‍ണാ​ഭ​ര​ണ​ങ്ങ​ളും മ​ക​ള്‍ക്ക് ന​ല്‍കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വ് ഇ​ട്ടു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഗ​വ. പ്ലീ​ഡ​റും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​മാ​യ പി.​വി. സ​ന്തോ​ഷ്‌​കു​മാ​ര്‍ ഹാ​ജ​രാ​യി.