റവ. ഡോ. ദേവമിത്ര നീലങ്കാവില്‍

ദൈ​​​വ​​​പു​​​ത്ര​​​നാ​​​യ ഈ​​​ശോ ഭൂ​​​മി​​​യി​​​ൽ ജ​​​നി​​​ച്ച​​​ത് വ​​​ള​​​രെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളു​​​ള്ള മ​​​ത-​​​സാ​​​മൂ​​​ഹി​​​ക-​​​രാ​​​ഷ്‌​​​ട്രീ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ്. ബി​​​സി 63 മു​​​ത​​​ൽ ജെ​​​റു​​​സ​​​ലേം പ​​​ട്ട​​​ണ​​​ത്തി​​​ൽ​​​നി​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​ൽ ഭ​​​ര​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത് വി​​​ദേ​​​ശി​​​ക​​​ളാ​​​യ, വി​​​ജാ​​​തീ​​​യ​​​രാ​​​യ റോ​​​മാ​​​ക്കാ​​​രാ​​​ണ്. രാ​​​ഷ്‌​​​ട്രീ​​​യ​​​വും സൈ​​​നി​​​ക​​​വും സാ​​​ന്പ​​​ത്തി​​​ക​​​വു​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്ന​​​ത് റോ​​​മാ​​​ക്കാ​​​രാ​​​ണ്.

നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി നി​​​ല​​​നി​​​ന്നി​​​രു​​​ന്ന ഭ​​​ര​​​ണ​​​രീ​​​തി റോ​​​മാ​​​ക്കാ​​​ർ മാ​​​റ്റു​​​ക​​​യും ത​​​ദ്ദേ​​​ശീ​​​യ​​​രാ​​​യ സാ​​​മ​​​ന്ത രാ​​​ജാ​​​ക്ക​​​ന്മാ​​​രി​​​ലൂ​​​ടെ അ​​​വ​​​ർ ഭ​​​ര​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. വൈ​​​ദേ​​​ശി​​​ക​​​മാ​​​യ ഭാ​​​ഷ​​​യും സം​​​സ്കാ​​​ര​​​വും ഒ​​​രു​​​പ​​​ക്ഷേ ഈ ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​യി​​​രി​​​ക്കാം. പ്രാ​​​ദേ​​​ശി​​​ക​​​മാ​​​യ ഭ​​​ര​​​ണ​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും, പീ​​​ലാ​​​ത്തോ​​​സി​​​നെ​​​പ്പോ​​​ലു​​​ള്ള റോ​​​മാ ച​​​ക്ര​​​വ​​​ർ​​​ത്തി നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​ർ നാ​​​ട്ടു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ച്ചി​​​രു​​​ന്നു.

വി​​​ദേ​​​ശ​​​ഭ​​​ര​​​ണ​​​ത്തി​​​ന് കീ​​​ഴി​​​ലാ​​​യി​​​രു​​​ന്ന യ​​​ഹൂ​​​ദ സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വേ​​​ണം ആ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ മി​​​ശി​​​ഹാ എ​​​ന്നു​​​വ​​​ച്ചാ​​​ൽ അ​​​ഭി​​​ഷി​​​ക്ത​​​ൻ അ​​​ഥ​​​വാ രാ​​​ജാ​​​വ് എ​​​ന്ന ആ​​​ശ​​​യം മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ. മി​​​ശി​​​ഹാ വ​​​ന്ന് രാ​​​ജ്യം പു​​​നഃ​​​സ്ഥാ​​​പി​​​ക്കും എ​​​ന്നു പ​​​റ​​​യു​​​ന്പോ​​​ൾ ഒ​​​രു രാ​​​ഷ്‌​​​ട്രീ​​​യ മി​​ശി​​​ഹ എ​​​ന്ന ചി​​​ന്ത വ​​​ള​​​രെ ശ​​​ക്ത​​​മാ​​​യി​​​രു​​​ന്നു.

തീ​​​വ്ര​​​വാ​​​ദി​​​യാ​​​യ ശി​​​മ​​​യോ​​​നും സ്നാ​​​പ​​​ക​​​യോ​​​ഹ​​​ന്നാ​​​നും മ​​​ത​​​രാ​​​ഷ്‌​​​ട്ര​​​ത്തെ വീ​​​ണ്ടെ​​​ടു​​​ക്കാ​​​ൻ വ​​​രു​​​ന്ന മി​​​ശി​​​ഹാ​​​യെ ആ​​​യു​​​ധ​​​മെ​​​ടു​​​ത്ത് പൊ​​​രു​​​തി സ​​​ഹാ​​​യി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി നി​​​ന്നി​​​രു​​​ന്ന തീ​​​ക്ഷ്ണ​​​മ​​​തി​​​ക​​​ൾ, എ​​​സേ​​​യി​​​ൻ തു​​​ട​​​ങ്ങി​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ലെ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ബൈ​​​ബി​​​ൾ പ​​​ണ്ഡി​​​ത​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ടു​​​ന്നു. ഈ​​​ശോ​​​യു​​​ടെ ജ​​​ന​​​ന​​​സ​​​മ​​​യ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ഹേ​​​റോ​​​ദ് രാ​​​ജാ​​​വ് ഒ​​​രു യ​​​ഹൂ​​​ദ​​​ൻ ആ​​​യി​​​രു​​​ന്നി​​​ല്ല. ഹേ​​​റോ​​​ദ് ഇ​​​സ്മ​​​യേ​​​ലി​​​ന്‍റെ വം​​​ശ​​​പ​​​ര​​​ന്പ​​​ര​​​യി​​​ൽ​​​പ്പെ​​​ട്ട ഒ​​​രു ഏ​​​ദോ​​​മ്യ​​​നാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണ് പ​​​ണ്ഡി​​​താ​​​ഭി​​​പ്രാ​​​യം.

റോ​​​മാ​​​ക്കാ​​​രെ​​​യും യ​​​ഹൂ​​​ദ​​​രെ​​​യും ഉ​​​പ​​​രി​​​വി​​​പ്ല​​​വ​​​മാ​​​യി ഒ​​​രു​​​പോ​​​ലെ പ്രീ​​​തി​​​പ്പെ​​​ടു​​​ത്തി ഭ​​​ര​​​ണം നി​​​ല​​​നി​​​ർ​​​ത്തി​​​യി​​​രു​​​ന്ന ഹേ​​​റോ​​​ദ് ക്രൂ​​​ര​​​നും സു​​​ഖി​​മാ​​നു​​മാ​​​​യ രാ​​​ജാ​​​വാ​​​യി​​​രു​​​ന്നു. ഇ​​​ക്കാ​​​ര​​​ണ​​​ത്താ​​​ലാ​​​ണ് പൂ​​​ജ​​​രാ​​​ജാ​​​ക്ക​​​ന്മാ​​​ർ യ​​​ഹൂ​​​ദ​​​രു​​​ടെ രാ​​​ജാ​​​വ് എ​​​വി​​​ടെ ജ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്നു എ​​​ന്നു ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ ഹേ​​​റോ​​​ദ് ആ​​​കു​​​ല​​​നാ​​​യ​​​ത്.


ഈ​​​ശോ ജ​​​നി​​​ച്ച്, ജീ​​​വി​​​ച്ച സ​​​മ​​​യ​​​ത്ത് വി​​​ശു​​​ദ്ധ ഗ്ര​​​ന്ഥം പ​​​ക​​​ർ​​​ത്തി​​​യെ​​​ഴു​​​തി​​​യി​​​രു​​​ന്ന, യ​​​ഹൂ​​​ദ നി​​​യ​​​മ​​​ങ്ങ​​​ൾ അ​​​വ​​​ർ​​​ക്ക് അ​​​നു​​​കൂ​​​ല​​​മാ​​​യി വ്യാ​​​ഖ്യാ​​​നി​​​ച്ചി​​​രു​​​ന്ന നി​​​യ​​​മ​​​ജ്ഞ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. മ​​​ര​​​ണാ​​​ന​​​ന്ത​​​ര ജീ​​​വി​​​ത​​​ത്തി​​​ൽ വി​​​ശ്വാ​​​സ​​​മി​​​ല്ലാ​​​തി​​​രു​​​ന്ന സ​​​ദു​​​ക്കാ​​​യ​​​ർ എ​​​ന്ന വി​​​ഭാ​​​ഗ​​​മാ​​​ണ് ജെ​​​റു​​​സ​​​ലെം ദേ​​​വാ​​​ല​​​യം നോ​​​ക്കി​​​ന​​​ട​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

മ​​​ര​​​ണാ​​​ന​​​ന്ത​​​ര ജീ​​​വി​​​ത​​​ത്തി​​​ൽ നീ​​​തി​​​മാ​​​ന്മാ​​​ർ​​​ക്കാ​​​യി ക​​​രു​​​തി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന സ്വ​​​ർ​​​ഗീ​​​യ സ​​​മ്മാ​​​ന​​​ത്തി​​​ൽ വി​​​ശ്വാ​​​സ​​​മി​​​ല്ലാ​​​തി​​​രു​​​ന്ന ഇ​​​ക്കൂ​​​ട്ട​​​ർ, ഇ​​​ഹ​​​ലോ​​​ക ജീ​​​വി​​​ത​​​കാ​​​ല​​​ത്ത് സു​​​ഖ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും ആ​​​ർ​​​ഭാ​​​ട​​​മാ​​​യി ജീ​​​വി​​​ക്കാ​​​നും ശ്ര​​​മി​​​ച്ചി​​​രു​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണ്, പി​​​താ​​​വി​​​ന്‍റെ ഭ​​​വ​​​ന​​​മാ​​​യ, പ്രാ​​​ർ​​​ഥ​​​നാ​​​ല​​​യ​​​മാ​​​യ ദേ​​​വാ​​​ല​​​യ​​​ത്തെ ക​​​ള്ള​​​ന്മാ​​​രു​​​ടെ ഗു​​​ഹ​​​യും ക​​​ച്ച​​​വ​​​ട​​​സ്ഥ​​​ല​​​വും ആ​​​ക്കി​​​ത്തീ​​​ർ​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ദു​​​ക്കാ​​​യ​​​ർ മു​​​ഖ്യ​​​പ​​​ങ്ക് വ​​​ഹി​​​ച്ച​​​ത്.

മ​​​ര​​​ണാ​​​ന​​​ന്ത​​​ര ജീ​​​വി​​​ത​​​ത്തി​​​ൽ വി​​​ശ്വ​​​സി​​​ച്ചി​​​രു​​​ന്ന, നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ അ​​​ക്ഷ​​​രാ​​​ർ​​​ഥ​​​ത്തി​​​ലു​​​ള്ള അ​​​നു​​​ഷ്ഠാ​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു​​​വെ​​​ന്ന് സ്വ​​​യം ക​​​രു​​​തി​​​യി​​​രു​​​ന്ന, മ​​​റ്റു​​​ള്ള​​​വ​​​രി​​​ൽ​​​നി​​​ന്ന് വ്യ​​​ത്യ​​​സ്ത​​​മാ​​​യ യ​​​ഹൂ​​​ദ​​​മ​​​ത​​​ജീ​​​വി​​​തം സി​​​ന​​​ഗോ​​​ഗു​​​ക​​​ൾ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ജീ​​​വി​​​ച്ചി​​​രു​​​ന്ന ഒ​​​രു വി​​​ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു ഈ​​​ശോ​​​യു​​​ടെ ജ​​​ന​​​ന​​​സ​​​മ​​​യ​​​ത്തെ പ്രീ​​​ശ​​​ർ.

ഈ ​​​മൂ​​​ന്നു കൂ​​​ട്ട​​​രെ​​​യും ഈ​​​ശോ പ​​​ര​​​സ്യ​​​മാ​​​യും നി​​​ശി​​​ത​​​മാ​​​യും വി​​​മ​​​ർ​​​ശി​​​ക്കു​​​ന്നു​​​ണ്ട്. അ​​​വ​​​രു​​​ടെ ഉ​​​പ​​​രി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മ​​​നോ​​​ഭാ​​​വ​​​ത്തെ​​​യും ജീ​​​വി​​​ത​​​ത്തെ​​​യും ഈ​​​ശോ ഉ​​​പ​​​മി​​​ച്ച​​​ത് വെ​​​ള്ള​​​യ​​​ടി​​​ച്ച കു​​​ഴി​​​മാ​​​ട​​​ങ്ങ​​​ളോ​​​ടാ​​​ണ്. മ​​​ത-​​​രാ​​​ഷ്‌​​​ട്ര പു​​​ന​​​ർ​​​നി​​​ർ​​​മാ​​​താ​​​വാ​​​യ മി​​​ശി​​​ഹാ​​​യെ (രാ​​​ജാ​​​വി​​​നെ) പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ആ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളോ​​​ട് ഈ​​​ശോ പ​​​റ​​​ഞ്ഞു, “എ​​​ന്‍റെ രാ​​​ജ്യം ഐ​​​ഹി​​​ക​​​മ​​​ല്ല”. വാ​​​ളെ​​​ടു​​​ത്ത് പൊ​​​രു​​​താ​​​ൻ ത​​​യാ​​​റാ​​​യി നി​​​ന്നി​​​രു​​​​ന്ന​​​വ​​​രോ​​​ട് ഈ​​​ശോ പ​​​റ​​​ഞ്ഞു, “വാ​​​ളെ​​​ടു​​​ക്കു​​​ന്ന​​​വ​​​ൻ വാ​​​ളാ​​​ലെ മ​​​രി​​​ക്കും”.‌ ഈ​​​ശോ​​​യു​​​ടെ രാ​​​ജ്യം സ്വ​​​ർ​​​ഗ​​​രാ​​​ജ്യ​​​മാ​​​ണ്. എ​​​ന്നും നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ആ ​​​രാ​​​ജ്യ​​​ത്തി​​​ലേ​​​ക്ക് ന​​​മ്മെ കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​ണ് ദൈ​​​വ​​​പു​​​ത്ര​​​ൻ മ​​​നു​​​ഷ്യ​​​നാ​​​യ​​​ത്. ഈ​​​ശോ​​​യു​​​ടെ രാ​​​ജ്യ​​​ത്തി​​​ലേ​​​ക്കു​​​ള്ള തീ​​​ർ​​​ഥാ​​​ട​​​ന​​​മാ​​​ണ് ഈ​​​ലോ​​​ക ജീ​​​വി​​​തം!