കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ എ​​​ത്തു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ വ​​​ര്‍​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് മ​​​ണ്ഡ​​​ല​​കാ​​​ല​​​ത്ത് പോ​​​ലീ​​​സു​​​മാ​​​യി മു​​​ന്‍​നി​​​ര ടെ​​​ലി​​​കോം ഓ​​​പ്പ​​​റേ​​​റ്റ​​​റാ​​​യ വി ​​​സ​​​ഹ​​​ക​​​രി​​​ക്കും. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി ​​​ക്യു​​​ആ​​​ര്‍ കോ​​​ഡ് ബാ​​​ന്‍​ഡ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

അ​​​യ്യ​​​പ്പ​​​ഭ​​​ക്ത​​​ര്‍​ക്കു പ​​​മ്പ​​​യി​​​ലെ വി ​​​സു​​​ര​​​ക്ഷാ ​​കി​​​യോ​​​സ്ക് സ​​​ന്ദ​​​ര്‍​ശി​​​ച്ചു ര​​​ക്ഷി​​​താ​​​വി​​​ന്‍റെ​​​യോ കു​​​ടും​​​ബാം​​​ഗ​​​ത്തി​​​ന്‍റെ​​​യോ മൊ​​​ബൈ​​​ല്‍ ന​​​മ്പ​​​റി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്താ​​​ല്‍ ക്യു​​​ആ​​​ര്‍ കോ​​​ഡ് ബാ​​​ന്‍​ഡ് ല​​​ഭി​​​ക്കും. അ​​​ത് കു​​​ട്ടി​​​യു​​​ടെ കൈ​​​ത്ത​​​ണ്ട​​​യി​​​ല്‍ കെ​​​ട്ടാം. കു​​​ട്ടി​​​യെ കാ​​​ണാ​​​താ​​യാ​​​ൽ, ക്യു​​​ആ​​​ര്‍ കോ​​​ഡ് സ്കാ​​​ന്‍ ചെ​​​യ്തു ര​​​ക്ഷി​​​താ​​​വി​​​ന്‍റെ​​​യോ കു​​​ടും​​​ബാം​​​ഗ​​​ത്തി​​​ന്‍റെ​​​യോ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത ന​​​മ്പ​​​റി​​​ലേ​​​ക്ക് വി​​​ളി​​​ക്കാ​​​നാ​​​കും.


ക​​​ഴി​​​ഞ്ഞ​​വ​​​ര്‍​ഷം വി ​​​ക്യു​​​ആ​​​ര്‍ കോ​​​ഡ് ബാ​​​ന്‍​ഡ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​പ്പോ​​​ള്‍ ല​​​ഭി​​​ച്ച മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് ഈ ​​​വ​​​ര്‍​ഷ​​​വും ഇ​​​ത് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

വോ​​​ഡ​​​ഫോ​​​ണ്‍ ഐ​​​ഡി​​​യ ലി​​​മി​​​റ്റ​​​ഡ് കേ​​​ര​​​ള വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും സ​​​ര്‍​ക്കി​​​ള്‍ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍​സ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി​​​യു​​​മാ​​​യ ബി​​​നു ജോ​​​സ്, പ​​​ത്ത​​​നം​​​തി​​​ട്ട അ​​​ഡീ​​​ഷ​​​ണ​​​ല്‍ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് ആ​​​ര്‍. ബി​​​നു എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി വി.​​​ജി. വി​​​നോ​​​ദ് കു​​​മാ​​​റാ​​ണ് ക്യു​​​ആ​​​ര്‍ കോ​​​ഡ് ബാ​​​ന്‍​ഡ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​ത്.