പാ​​​ല​​​ക്കാ​​​ട്: വൈ​​​ദ്യു​​​തി​​​നി​​​ര​​​ക്കു​ വ​​​ര്‍​ധ​​​ന​​​യി​​​ലും അ​​​ഴി​​​മ​​​തി​​​യാ​​​രോ​​​പ​​​ണ​​​ത്തി​​​ലും പ്ര​​​തി​​​ക​​​രി​​​ച്ച് വൈ​​​ദ്യു​​​തി മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ന്‍​കു​​​ട്ടി. കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ല്‍ വൈ​​​ദ്യു​​​തി ല​​​ഭി​​​ച്ചാ​​​ല്‍​മാ​​​ത്ര​​​മേ നി​​​ര​​​ക്കി​​​ലും കു​​​റ​​​വു വ​​​രു​​​ത്താ​​​ന്‍ പ​​​റ്റൂ​​വെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

അ​​​ല്ലെ​​​ങ്കി​​​ല്‍ കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ നി​​​ല​​​നി​​​ല്‍​പ്പി​​​നെ ബാ​​​ധി​​​ക്കും. അ​​​ടു​​​ത്ത​​​വ​​​ര്‍​ഷം കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ല്‍ വൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കും കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ല്‍ ന​​​ല്‍​കും.

നി​​​ര​​​ക്കു​​​വ​​​ര്‍​ധ​​​ന​​​യ്ക്കു​​​പി​​​ന്നി​​​ല്‍ അ​​​ഴി​​​മ​​​തി​​​യാ​​ണ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ആ​​​രോ​​​പ​​​ണം മ​​​ന്ത്രി ത​​​ള്ളി. അ​​​ദാ​​​നി​​​യു​​​മാ​​​യി ദീ​​​ര്‍​ഘ​​​നാ​​​ള​​​ത്തെ ക​​​രാ​​​റി​​​ല്ല. യു​​​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തെ ക​​​രാ​​​ര്‍ റ​​​ദ്ദാ​​​ക്കി​​​യ​​​തു കെ​​​എ​​​സ്ഇ​​​ബി​​യ​​​ല്ല. റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​നാ​​​ണ്.


വൈ​​​ദ്യു​​​തി​​​നി​​​ര​​​ക്കി​​​ല്‍ പ​​​ക​​​ല്‍​സ​​​മ​​​യം 10 പൈ​​​സ കു​​​റ​​​യ്ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച കാ​​​ര്യം എ​​​ന്താ​​​ണു ച​​​ര്‍​ച്ച​​​യാ​​​കാ​​​ത്ത​​​ത്. 10 പൈ​​​സ കു​​​റ​​​ച്ച​​​തു​​​കൊ​​​ണ്ടു ഗു​​​ണ​​​ങ്ങ​​​ളു​​​ണ്ട്. പ​​​ക​​​ല്‍​സ​​​മ​​​യം ഗ്രൈ​​​ൻ​​​ഡ​​​ർ, വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്തി​​​പ്പി​​​ച്ചാ​​​ല്‍ നി​​​ര​​​ക്കു​​​വ​​​ര്‍​ധ​​​ന ബാ​​​ധ​​​ക​​​മാ​​​കി​​​ല്ല.

2024-25 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷം കേ​​​ര​​​ളം യൂ​​​ണി​​​റ്റി​​​നു 16 പൈ​​​സ​​​യാ​​​ണ് വ​​​ര്‍​ധി​​​പ്പി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍, ഈ ​​​വ​​​ര്‍​ഷം 67 പൈ​​​സ വ​​​ര്‍​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് അ​​​യ​​​ല്‍​സം​​​സ്ഥാ​​​ന​​​മാ​​​യ ക​​​ര്‍​ണാ​​​ട​​​ക ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.