തദ്ദേശ സ്ഥാപന ജനപ്രതിനിധികളുമായി സംവദിക്കാൻ മുഖ്യമന്ത്രി
Sunday, December 8, 2024 1:58 AM IST
തിരുവനന്തപുരം: അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് കെയർ എന്നീ മേഖലകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരുമായും ജനപ്രതിനിധികളുമായും മുഖ്യമന്ത്രി സംവദിക്കും.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഓണ്‍ലൈനായാണ് സംവാദം. മന്ത്രിമാരായ എം.ബി. രാജേഷ്, വീണാ ജോർജ്, ആർ. ബിന്ദു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവരും യോഗത്തിൽ പങ്കെടുക്കും.
പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യനിർമാജന പ്രവർത്തനം ഊർജിതപ്പെടുത്താനും സംയോജിത പ്രവർത്തനം ആവിഷ്കരിക്കുകയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്.