എ​​​​സ്.​​​​ആ​​​​ർ. സു​​​​ധീ​​​​ർ കു​​​​മാ​​​​ർ

കൊ​​​​ല്ലം: ച​​​​ര​​​​ക്ക് ഗ​​​​താ​​​​ഗ​​​​ത രം​​​​ഗ​​​​ത്ത് വി​​​​പ്ല​​​​വ​​​​ക​​​​ര​​​​മാ​​​​യ മാ​​​​റ്റം ല​​​​ക്ഷ്യ​​​​മി​​​​ട്ട് വ​​​​ന്ദേ​​​​ഭാ​​​​ര​​​​ത് കാ​​​​ർ​​​​ഗോ ട്രെ​​​​യി​​​​നു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ റെ​​​​യി​​​​ൽ​​​​വേ​​​​യ്ക്ക് പ​​​​ദ്ധ​​​​തി. ഇ​​​​തി​​​​ന്‍റെ പ്രാ​​​​രം​​​​ഭ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യം ആ​​​​രം​​​​ഭി​​​​ച്ചു . രൂ​​​​പ​​​​ക​​​​ൽ​​​​പ്പ​​​​ന അ​​​​ന്തി​​​​മ ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ്. ഉ​​​​യ​​​​ർ​​​​ന്ന മൂ​​​​ല്യ​​​​മു​​​​ള്ള വ​​​​സ്തു​​​​ക്ക​​​​ളും ഭാ​​​​രം കു​​​​റ​​​​ഞ്ഞ വ​​​​സ്തു​​​​ക്ക​​​​ളും അ​​​​തി​​​​വേ​​​​ഗം ല​​​​ക്ഷ്യ​​​​സ്ഥാ​​​​ന​​​​ത്ത് എ​​​​ത്തി​​​​ക്കു​​​​ക എ​​​​ന്ന​​​​തി​​​​നാ​​​​ണ് പ​​​​ദ്ധ​​​​തി മു​​​​ൻ​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​ക.

പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ച​​​​ര​​​​ക്ക് ട്രെ​​​​യി​​​​നു​​​​ക​​​​ളേ​​​​ക്കാ​​​​ൾ വേ​​​​ഗം കാ​​​​ർ​​​​ഗോ ട്രെ​​​​യി​​​​നു​​​​ക​​​​ൾ​​​​ക്ക് ഉ​​​​ണ്ടാ​​​​കും. മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 160 മു​​​​ത​​​​ൽ 180 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​​രെ വേ​​​​ഗ​​​​ത​​​​യു​​​​ള്ള ട്രെ​​​​യി​​​​നു​​​​ക​​​​ൾ ആ​​​​യി​​​​രി​​​​ക്കും ഇ​​​​തി​​​​നാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ക.12 മു​​​​ത​​​​ൽ 24 മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ വ​​​​രെ യാ​​​​ത്രാ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള റൂ​​​​ട്ടു​​​​ക​​​​ൾ ആ​​​​യി​​​​രി​​​​ക്കും ആ​​​​ദ്യ ഘ​​​​ട്ട​​​​ത്തി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക.

അ​​​​തി​​​​വേ​​​​ഗ ഇ​​​​ട​​​​നാ​​​​ഴി​​​​ക​​​​ൾ​​​​ക്ക് മു​​​​ന്തി​​​​യ പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കു​​​​മെ​​​​ന്നും സൂ​​​​ച​​​​ന​​​​യു​​​​ണ്ട്. വി​​​​മാ​​​​ന ഗ​​​​താ​​​​ഗ​​​​ത കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യി​​​​ൽ നി​​​​ന്ന് പ്ര​​​​ചോ​​​​ദ​​​​നം ഉ​​​​ൾ​​​​ക്കൊ​​​​ണ്ട് പാ​​​​ർ​​​​സ​​​​ൽ ക​​​​ണ്ടെ​​​​യ്ന​​​​റു​​​​ക​​​​ൾ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യി കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് കോ​​​​ച്ചു​​​​ക​​​​ളു​​​​ടെ നി​​​​ർ​​​​മി​​​​തി. എ​​​​ട്ട്, 11, 13 മീ​​​​റ്റ​​​​ർ നീ​​​​ള​​​​ത്തി​​​​ലു​​​​ള്ള കോ​​​​ച്ചു​​​​ക​​​​ളാ​​​​യി​​​​രി​​​​ക്കും കാ​​​​ർ​​​​ഗോ ട്രെ​​​​യി​​​​നി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ക.

ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക് ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ, മൊ​​​​ബൈ​​​​ൽ ഫോ​​​​ൺ, ലാ​​​​പ്ടോ​​​​പ്പ്, ജ്വ​​​​ല്ല​​​​റി ഐ​​​​റ്റം​​​​സ്, വി​​​​ല കൂ​​​​ടി​​​​യ ലോ​​​​ഹ​​​​ങ്ങ​​​​ൾ, വൈ​​​​ര​​​​ക്ക​​​​ല്ലു​​​​ക​​​​ൾ, പ​​​​ഴം, പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ൾ, പൂ​​​​ക്ക​​​​ൾ, ചെ​​​​ടി​​​​ക​​​​ൾ, മ​​​​രു​​​​ന്നു​​​​ക​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ പ്ര​​​​ത്യേ​​​​കം കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ കോ​​​​ച്ചു​​​​ക​​​​ളി​​​​ൽ ഉ​​​​ണ്ടാ​​​​കും.


ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ച​​​​ര​​​​ക്കു​​​​ക​​​​ൾ കോ​​​​ച്ചു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​തി​​​​വേ​​​​ഗം അ​​​​നാ​​​​യാ​​​​സ​​​​മാ​​​​യി ക​​​​യ​​​​റ്റു​​​​ന്ന​​​​തി​​​​നും ഇ​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​നും റോ​​​​ള​​​​ർ ഫ്ലോ​​​​ർ സി​​​​സ്റ്റ​​​​വും കോ​​​​ച്ചു​​​​ക​​​​ളി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തും.

പാ​​​​ർ​​​​സ​​​​ലു​​​​ക​​​​ൾ കേ​​​​ട് വ​​​​രാ​​​​തി​​​​രി​​​​ക്കാ​​​​ൻ ആ​​​​ധു​​​​നി​​​​ക സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് സ​​​​ജ്ജീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. മി​​​​ക​​​​ച്ച സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​യോ​​​​ടെ പാ​​​​ർ​​​​സ​​​​ലു​​​​ക​​​​ളു​​​​ടെ ത​​​​ത്സ​​​​മാ​​​​യ ട്രാ​​​​ക്കിം​​​​ഗി​​​​നും സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ട്. ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ളു​​​​മാ​​​​യി ആ​​​​രോ​​​​ഗ്യ​​​​ക​​​​ര​​​​മാ​​​​യ മ​​​​ത്സ​​​​ര​​​​വും റെ​​​​യി​​​​ൽ​​​​വേ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു. മ​​​​റ്റു​​​​ള്ള​​​​വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ച്ച് സ​​​​മ​​​​യ​​​​ലാ​​​​ഭ​​​​വും സാ​​​​മ്പ​​​​ത്തി​​​​ക ലാ​​​​ഭ​​​​വും ന​​​​ൽ​​​​കാ​​​​ൻ റെ​​​​യി​​​​ൽ​​​​വേ​​​​യ്ക്ക് സാ​​​​ധി​​​​ക്കും എ​​​​ന്നാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

ഒ​​​​റ്റ ട്രി​​​​പ്പി​​​​ൽ ത​​​​ന്നെ കൂ​​​​ടു​​​​ത​​​​ൽ പാ​​​​ർ​​​​സ​​​​ലു​​​​ക​​​​ൾ കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ കാ​​​​ർ​​​​ഗോ ട്രെ​​​​യി​​​​നു​​​​ക​​​​ൾ വ​​​​ഴി സാ​​​​ധി​​​​ക്കും. ഡ​​​​ബി​​​​ൾ ഡെ​​​​ക്ക​​​​ർ കാ​​​​ർ​​​​ഗോ​​​​യും ര​​​​ണ്ടാം ഘ​​​​ട്ട പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്. അ​​​​ത് കൂ​​​​ടി വ​​​​രു​​​​മ്പോ​​​​ൾ ച​​​​ര​​​​ക്ക് ഗ​​​​താ​​​​ഗ​​​​ത നി​​​​ര​​​​ക്കി​​​​ൽ കു​​​​റ​​​​വ് വ​​​​രു​​​​ത്താ​​​​നും റെ​​​​യി​​​​ൽ​​​​വേ​​​​യ്ക്ക് ക​​​​ഴി​​​​യും.