യുദ്ധത്തിന്റെ പരിണിതഫലങ്ങൾ കൂടുതൽ അനുഭവിക്കുന്നത് കുട്ടികൾ: കൈലാഷ് സത്യാര്‍ഥി
Sunday, December 8, 2024 1:58 AM IST
കൊച്ചി: യുദ്ധവും അക്രമവും ലോകത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും യുദ്ധത്തിന്റെ ഉത്തരവാദിത്വം കുട്ടികള്ക്കല്ലാതിരുന്നിട്ടുകൂടി അതിന്റെ പരിണിതഫലങ്ങളും ദുരന്തങ്ങളും അവരാണ് കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നതെന്നും നൊബേല്‍ പുരസ്കാര ജേതാവ് കൈലാഷ് സത്യാര്‍ഥി.
റോട്ടറി ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ സോണുകളുടെ ഗവര്‍ണര്‍മാരുടെ സമ്മേളനമായ റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചി 2024ല്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാനസികമായും ശാരീരികമായുമെല്ലാം നന്മ ചെയ്യാന്‍ തയാറാകുകയും തിരികെ എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കാതിരിക്കുകയും വേണം. റോട്ടറി ക്ലബ് പോലുള്ളവ നിര്‍വഹിക്കുന്ന നന്മ ലോകത്തിന് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമാപന ദിവസമായ ഇന്നു രാവിലെ 9.30ന് ശശി തരൂർ എംപി സമ്മേളനത്തെ അഭിസംബോധന ചെയ്യും. കൊച്ചി ബോള്‍ഗാട്ടി ഗ്രാൻഡ് ഹയാത്ത് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചി 2024ൽ ഇന്ത്യക്കുപുറമേ ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലെ ആയിരത്തോളം ഗവര്‍ണര്‍മാരും മുന്‍കാല, നിയുക്ത ഗവര്‍ണര്‍മാരും നേതാക്കളുമാണ് പങ്കെടുക്കുന്നത്.