തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​​​ദ്യു​​​തി നി​​​ര​​​ക്കു​​​ക​​​ള്‍ വ​​​ര്‍​ധി​​​പ്പി​​​ച്ച​​​തി​​​നൊ​​​പ്പം ഫി​​​ക​​​സ​​​ഡ് ചാ​​​ര്‍​ജും കു​​​ത്ത​​​നെ ഉ​​​യ​​​ര്‍​ത്തി. ജ​​​നു​​​വ​​​രി മു​​​ത​​​ല്‍ പ്ര​​​തി​​​മാ​​​സ ഫി​​​ക്സ​​​ഡ് ചാ​​​ര്‍​ജ് 10 രൂ​​​പ മു​​​ത​​​ല്‍ 50 രൂ​​​പ വ​​​രെ​​​യാ​​​ണ് വി​​​വി​​​ധ സ്ലാ​​​ബു​​​ക​​​ളി​​​ലാ​​​യി ഉ​​​യ​​​ര്‍​ത്തി​​​യ​​​ത്. ഇ​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി തു​​​ക​​​യാ​​​ണ് ഓ​​​രോ ബി​​​ല്ലി​​​നൊ​​​പ്പ​​​വും ന​​​ല്‍​കേ​​​ണ്ട​​​ത്.

പ്ര​​​തി​​​മാ​​​സം101 മു​​​ത​​​ല്‍ 150 യൂ​​​ണി​​​റ്റ് വ​​​രെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സിം​​​ഗി​​​ള്‍ ഫേ​​​സ് ക​​​ണ​​​ക്ഷ​​​ന്‍ ഉ​​​ള്ള​​​വ​​​രു​​​ടെ ഫി​​​ക്സ​​​ഡ് ചാ​​​ര്‍​ജ് 85 രൂ​​​പ​​​യി​​​ല്‍ നി​​​ന്നും 105 രൂ​​​പ​​​യാ​​​യും പ്ര​​​തി​​​മാ​​​സം 201 മു​​​ത​​​ല്‍ 250 യൂ​​​ണി​​​റ്റ് വ​​​രെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ഫി​​​ക്സ​​​ഡ് ചാ​​​ര്‍​ജ് 130 രൂ​​​പ​​​യി​​​ല്‍ നി​​​ന്നും 160 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ര്‍​ത്തി.

ത്രീ ​​​ഫേ​​​സ് ക​​​ണ​​​ക്ഷ​​​നു​​​ള്ള പ്ര​​​തി​​​മാ​​​സം 101 മു​​​ത​​​ല്‍ 150 വ​​​രെ യൂ​​​ണി​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ഫി​​​ക്സ​​​ഡ് ചാ​​​ര്‍​ജ് 170 രൂ​​​പ​​​യി​​​ല്‍ നി​​​ന്ന് 205 രൂ​​​പ​​​യാ​​​യും 201-250 യൂ​​​ണി​​​റ്റ് പ്ര​​​തി​​​മാ​​​സ ഉ​​​പ​​​യോ​​​ഗ​​​മു​​​ള്ള​​​വ​​​ര്‍​ക്ക് 200 രൂ​​​പ​​​യി​​​ല്‍ നി​​​ന്ന് 235 രൂ​​​പ​​​യാ​​​യും ഫി​​​ക്സ​​​ഡ് ചാ​​​ര്‍​ജ് ഉ​​​യ​​​ര്‍​ത്തി.

ചെ​​​റു​​​കി​​​ട വ്യാ​​​വ​​​സാ​​​യി​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ വ​​​രു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഫി​​​ക്സ​​​ഡ് ചാ​​​ര്‍​ജ് ക​​​ണ​​​ക്ട​​​ഡ് ലോ​​​ഡി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 10 മു​​​ത​​​ല്‍ 15 രൂ​​​പ വ​​​രെ വ​​​ര്‍​ധ​​​ന വ​​​രു​​​ത്തി.

കോ​​​ഴി വ​​​ള​​​ര്‍​ത്ത​​​ല്‍, ക​​​ന്നു​​​കാ​​​ലി വ​​​ള​​​ര്‍​ത്ത​​​ല്‍, അ​​​ല​​​ങ്കാ​​​ര മ​​​ത്സ്യ​​​ക്കൃ​​​ഷി തു​​​ട​​​ങ്ങി​​​യ കൃ​​​ഷി ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കു​​​ള്ള ക​​​ണ​​​ക്ഷ​​​നു​​​ക​​​ള്‍​ക്ക് പ്ര​​​തി​​​മാ​​​സം കി​​​ലോ​​​വാ​​​ട്ടി​​​ന് 20 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന ഫി​​​ക്സ​​​ഡ് ചാ​​​ര്‍​ജ് 30 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ര്‍​ത്തി. ക​​​ണ​​​ക്ട​​​ഡ് ലോ​​​ഡ് 2000 വാ​​​ട്ടി​​​ന് താ​​​ഴെ​​​യു​​​ള്ള ചെ​​​റി​​​യ പെ​​​ട്ടി​​​ക്ക​​​ട​​​ക​​​ളു​​​ടെ ഫി​​​ക്സ​​​ഡ് ചാ​​​ര്‍​ജി​​​ല്‍ പ്ര​​​തി​​​മാ​​​സം 10 രൂ​​​പ​​​യു​​​ടെ വ​​​ര്‍​ധ​​​ന വ​​​രു​​​ത്തി.


ഇ​​​ല​​​ക്ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ബ്ലി​​​ക് ചാ​​​ര്‍​ജിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ഫി​​​ക്സ​​​ഡ് ചാ​​​ര്‍​ജ് ഒ​​​ഴി​​​വാ​​​ക്കി. നേ​​​ര​​​ത്തെ ഇ​​​ത് പ്ര​​​തി​​​മാ​​​സം കി​​​ലോ​​​വാ​​​ട്ടി​​​ന് 100 രൂ​​​പ എ​​​ന്ന നി​​​ര​​​ക്കി​​​ലാ​​​യി​​​രു​​​ന്നു.

വ​ർ​ധ​ന ഇ​ല്ല


• 1000 വാ​​​ട്ട് ക​​​ണ​​​ക്ട​​​ഡ് ലോ​​​ഡും പ്ര​​​തി​​​മാ​​​സം 40 യൂ​​​ണി​​​റ്റ് വ​​​രെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ദാ​​​രി​​​ദ്ര്യരേ​​​ഖ​​​യ്ക്ക് താ​​​ഴെ​​​യു​​​ള്ള ഗാ​​​ർ​​​ഹി​​​ക ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് താ​​​രി​​​ഫ് വ​​​ർ​​​ധ​​​ന​​​യി​​​ല്ല

• അ​​​നാ​​​ഥാ​​​ല​​​യ​​​ങ്ങ​​​ൾ, വൃ​​​ദ്ധ​​​സ​​​ദ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കും താ​​​രി​​​ഫ് വ​​​ർ​​​ധ​​​ന ബാ​​​ധ​​​ക​​​മ​​​ല്ല

• ദാ​​​രി​​ദ്ര്യ രേ​​​ഖ​​​യ്ക്ക് താ​​​ഴെ​​​യു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ കാ​​​ൻ​​​സ​​​ർ രോ​​​ഗി​​​ക​​​ളോ സ്ഥി​​​ര​​​മാ​​​യി അം​​​ഗ​​​വൈ​​​ക​​​ല്യം ബാ​​​ധി​​​ച്ച​​​വ​​​രോ ഉ​​​ണ്ടെ ങ്കി​​​ൽ ഇ​​​വ​​​ർ​​​ക്ക് പ്ര​​​തി​​​മാ​​​സം 100 യൂ​​​ണി​​​റ്റ് വ​​​രെ ഉ​​​പ​​​യോ​​​ഗി​​​ക്കാം. ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​ണ​​​ക്ട​​​ഡ് ലോ​​​ഡ് പ​​​രി​​​ധി 1000 കി​​​ലോ​​​വാ​​​ട്ടി​​​ൽ നി​​​ന്നും 2000 കി​​​ലോ​​​വാ​​​ട്ടാ​​​യി ഉ​​​യ​​​ർ​​​ത്തി.

• എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ദു​​​രി​​​ത ബാ​​​ധി​​​ത​​​ർ​​​ക്ക് സൗ​​​ജ​​​ന്യ നി​​​ര​​​ക്ക് തു​​​ട​​​രും