വ​​​​ട​​​​ക​​​​ര: കാ​റി​ടി​ച്ച് മു​ത്ത​ശി മ​രി​ക്കു​ക​യും പേ​ര​മ​ക​ള്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലെ വാ​ഹ​നം ക​ണ്ടെ​ത്തി. ഇ​ടി​ച്ച കാ​ര്‍ ഏ​താ​ണ്ട് ഒ​മ്പ​തു മാ​സ​ത്തി​നു​ശേ​ഷം ക്രൈം​ബ്രാ​ഞ്ച് പി​ടി​കൂ​ടി. കാ​ര്‍ ഓ​ടി​ച്ച് അ​പ​ക​ടം വ​രു​ത്തി​യ പ്ര​തി ഗ​ള്‍​ഫി​ലേ​ക്ക് ക​ട​ന്ന​താ​യി വ്യ​ക്ത​മാ​യി.

ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി 17ന് ​​​​രാ​​​​ത്രി വ​​​​ട​​​​ക​​​​ര ചോ​​​​റോ​​​​ട് അ​​​​മൃ​​​​താ​​​​ന​​​​ന്ദ​​​​മ​​​​യി​​​​മ​​​​ഠം ബ​​​​സ് സ്റ്റോ​​​​പ്പി​​​​നു സ​​​​മീ​​​​പ​​​​മു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ ത​​​​ല​​​​ശേ​​​​രി പ​​​​ന്ന്യ​​​​ന്നൂ​​​​ര്‍ പ​​​​ഞ്ചാ​​​​യ​​​​ത്ത് ഓ​​​​ഫീ​​​​സി​​​​നു​​​​സ​​​​മീ​​​​പം പു​​​​ത്ത​​​​ല​​​​ത്ത് ബേ​​​​ബി (62) മ​​​​രി​​​​ക്കു​​​​ക​​​​യും മ​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ള്‍ ഒ​​​​മ്പ​​​​ത് വ​​​​യ​​​​സു​​​​കാ​​​​രി ദൃ​​​​ഷാ​​​​ന ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ് കോ​​​​മ​​​​യി​​​​ലാ​​​​വു​​​​ക​​​​യും ചെ​​​​യ്ത സം​​​​ഭ​​​​വം സ​​​​മൂ​​​​ഹ​​​​ത്തെ​​​​യാ​​​​കെ ന​​​​ടു​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​താ​​​​ണ് ഇ​​​​പ്പോ​​​​ള്‍ തെ​​​​ളി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ടി​​​​ച്ചി​​​​ട്ട കാ​​​​ര്‍ ക​​​​ണ്ടെ​​​​ത്തി​​​​യെ​​​​ന്ന് റൂ​​​​റ​​​​ല്‍ എ​​​​സ്പി പി. ​​​​നി​​​​ധി​​​​ന്‍​രാ​​​​ജ് വാ​​​​ര്‍​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

അ​​​​പ​​​​ക​​​​ടം വ​​​​രു​​​​ത്തി​​​​യ മാ​​​​രു​​​​തി സ്വി​​​​ഫ്റ്റ് കാ​​​​ര്‍ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തെ​​​​ന്നും വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ച്ച ആ​​​​ര്‍​സി ഉ​​​​ട​​​​മ പു​​​​റ​​​​മേ​​​​രി സ്വ​​​​ദേ​​​​ശി മീ​​​​ത്ത​​​​ലെ പു​​​​ന​​​​ത്തി​​​​ല്‍ ഷ​​​​ജീ​​​​ല്‍ (35) വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു ക​​​​ട​​​​ന്നു​​​​വെ​​​​ന്നും എ​​​​സ്പി വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​ശ്ര​​​​ദ്ധ​​​​മാ​​​​യി വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ച്ച് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. പി​​​​ടി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്നു ക​​​​രു​​​​തി ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ന്നും പി​​​​ന്നീ​​​ട് കാ​​​​റി​​​നു രൂ​​​​പ​​​​മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യെ​​​​ന്നും എ​​​​സ്പി പ​​​​റ​​​​ഞ്ഞു. അ​​​​ന്ന് പോ​​​​ലീ​​​​സി​​​​നു കി​​​​ട്ടി​​​​യ ദൃ​​​​ശ്യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന വെ​​​​ള്ള സ്വി​​​​ഫ്റ്റ് കാ​​​​റി​​​​ന് സ​​​​മാ​​​​ന​​​​മാ​​​​യ വാ​​​​ഹ​​​​നം ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക്ലെ​​​​യിം ചെ​​​​യ്യാ​​​​ന്‍ വ​​​​ന്ന​​​​താ​​​​യി ശ്ര​​​​ദ്ധ​​​​യി​​​​ല്‍പ്പെ​​​​ട്ട​​​​തി​​​​നെ​​​ത്തു​​​ട​​​​ര്‍​ന്ന് അ​​​​ന്വേ​​​​ഷി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യ കാ​​​​റാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​യ​​​​ത്.മ​​​​നഃ​​​പൂ​​​​ര്‍​വ​​​​മാ​​​​യ ന​​​​ര​​​​ഹ​​​​ത്യ​​​​ക്ക് ഷ​​​​ജീ​​​​ലി​​​​നെ​​​​തി​​​​രേ കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തു. നി​​​​ല​​​​വി​​​​ല്‍ യു​​​​എ​​​​ഇ​​​​യി​​​​ലു​​​​ള്ള ഷ​​​ജീ​​​​ലി​​​​നെ ഉ​​​​ട​​​​ന്‍ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കും.


മാ​​​​ര്‍​ച്ച് 14നാ​​​​ണ് പ്ര​​​​തി വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് ക​​​​ട​​​​ന്ന​​​​ത്. അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ക്കു​​​​മ്പോ​​​​ള്‍ വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ന​​​​മ്പ​​​​ര്‍ ശ്ര​​​​ദ്ധ​​​​യി​​​​ല്‍​പ്പെ​​​​ടാ​​​​ത്ത​​​​തും പ്ര​​​​ദേ​​​​ശ​​​​ത്ത് സി​​​​സി​​​​ടി​​​​വി ഇ​​​​ല്ലാ​​​​ത്ത​​​​തും അ​​​​ന്വേ​​​​ഷ​​​​ണ ഘ​​​​ട്ട​​​​ത്തി​​​​ല്‍ പോ​​​​ലീ​​​​സി​​​​ന് മു​​​​ന്നി​​​​ല്‍ വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​യി​​​​രു​​​​ന്നു. പി​​​​ന്നാ​​​​ലെ ജി​​​​ല്ലാ ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തെ നി​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​പ​​​​ക​​​​ട​​​​ദി​​​​വ​​​​സം രാ​​​​ത്രി ഒ​​​​മ്പ​​​​തോ​​​​ടെ ചോ​​​​റോ​​​​ട്ടെ ബ​​​​ന്ധു​​​​വീ​​​​ട്ടി​​​​ലേ​​​​ക്ക് പോ​​​​കാ​​​​നാ​​​​യി ബ​​​​സി​​​​റ​​​​ങ്ങി റോ​​​​ഡ് മു​​​​റി​​​​ച്ചു ക​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് വെ​​​​ള്ള​​​​നി​​​​റ​​​​ത്തി​​​​ലു​​​​ള്ള കാ​​​​ര്‍ ബേ​​​​ബി​​​​യെ​​​​യും ദൃ​​​​ഷാ​​​​നയെ യും ഇ​​​​ടി​​​​ച്ചു​​​​വീ​​​​ഴ്ത്തി​​​​യ​​​​ത്. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​ക്കുന്പോൾ ബേ​​​​ബി മ​​​​രി​​​​ച്ചു. ദൃ​​​​ഷാ​​​​ന അ​​​​ബോ​​​​ധാ​​​​വ​​​​സ്ഥ​​​​യി​​​​ല്‍ കോ​​​​ഴി​​​​ക്കോ​​​​ട് മെ​​​​ഡി​​​​ക്ക​​​​ല്‍ കോളജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു.

ക​​​​ണ്ണൂ​​​​ര്‍ മേ​​​​ലെചൊ​​​​വ്വ വ​​​​ട​​​​ക്ക​​​​ന്‍ കോ​​​​വി​​​​ല്‍ സു​​​​ധീ​​​​റി​​​​ന്‍റെ​​​​യും സ്മി​​​​ത​​​​യു​​​​ടെ​​​​യും മ​​​​ക​​​​ളാ​​​​ണ് ദൃ​​​​ഷാ​​​​ന.ബാ​​​​ലി​​​​ക ഇ​​​​പ്പോ​​​​ഴും അബോധാ വസ്ഥയി​​​​ലാ​​​​ണ്. അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന​​​​ശേ​​​​ഷം പോ​​​​ലീ​​​​സ് സ​​​​മീ​​​​പ​​​​ത്തെ സി​​​​സി​​​​ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ പ​​​​രി​​​​ശോ​​​​ധി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും തെ​​​​ളി​​​​വൊ​​​​ന്നും കി​​​​ട്ടി​​​​യി​​​​രു​​​ന്നി​​​ല്ല. പി​​​​ന്നീ​​​​ട് അ​​​​ന്വേ​​​​ഷ​​​​ണം ഇ​​​​ഴ​​​​ഞ്ഞു. ഇ​​​​തോ​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ള്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള​​​​ള​​​​വ​​​​ര്‍​ക്ക് പ​​​​രാ​​​​തി ന​​​​ല്‍​കി.

കേ​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ലു​​​​മെ​​​​ത്തി. തു​​​​ട​​​​ര്‍​ന്നാ​​​​ണ് വീ​​​​ണ്ടും അ​​​​ന്വേ​​​​ഷ​​​​ണം ഊ​​​​ര്‍​ജി​​​​ത​​​​മാ​​​​യ​​​​തും കേ​​​​സി​​​​നു തു​​​​മ്പു​​​​ണ്ടാ​​​​യ​​​​തും.