തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​വി​​​യും ച​​​ല​​​ച്ചി​​​ത്ര നി​​​ർ​​​മാ​​​താ​​​വും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ പി. ​​​ഭാസ്കരന്‍റെ ജ​​​ന്മ​​​ശ​​​താ​​​ബ്ദി പ്ര​​​മാ​​​ണി​​​ച്ച് കേ​​​ര​​​ള ക​​​ലാ​​​കേ​​​ന്ദ്രം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ പി. ​​​ഭാസ്കരൻ ജ​​​ന്മ​​​ശ​​​താ​​​ബ്ദി പു​​​ര​​​സ്കാ​​​രം ന​​​ട​​​നും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ മ​​​ധു​​​വി​​​നും ന​​​ട​​​ൻ ജ​​​ഗ​​​തി ശ്രീ​​​കു​​​മാ​​​റി​​​നും സ​​​മ്മാ​​​നി​​​ക്കും.


മെ​​​മ​​​ന്‍റോ​​​യും പൊ​​​ന്നാ​​​ട​​​യും കീ​​​ർ​​​ത്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പു​​​ര​​​സ്​​​കാ​​​ര ജേ​​​താ​​​ക്ക​​​ളു​​​ടെ സൗ​​​ക​​​ര്യാ​​​ർ​​​ഥം സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് കേ​​​ര​​​ള ക​​​ലാ​​​കേ​​​ന്ദ്രം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ. ​​​ആ​​​ന​​​ന്ദ​​​കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.