ഇ​​​ല​​​ഞ്ഞി: സി​​​സ്റ്റ​​​ർ ബ​​​നീ​​​ഞ്ഞ സാം​​​സ്കാ​​​രി​​​ക സ​​​മി​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ബ​​​നീ​​​ഞ്ഞ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് പെ​​​രു​​​ന്പ​​​ട​​​വം ശ്രീ​​​ധ​​​ര​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

സാ​​​ഹി​​​ത്യ​​​രം​​​ഗ​​​ത്തെ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​ക​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു ര​​​ണ്ടാ​​​മ​​​ത് ബ​​​നീ​​​ഞ്ഞ പു​​​ര​​​സ്കാ​​​രം പെ​​​രു​​​ന്പ​​​ട​​​വം ശ്രീ​​​ധ​​​ര​​​ന് ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് ഡോ. ​​​വി.​​​എം. മാ​​​ത്യു, ജോ​​​സ്കു​​​ട്ടി ജോ​​​ബ്, ജോ​​​ണി അ​​​രീ​​​ക്കാ​​​ട്ടേ​​​ൽ, ശ്രീ​​​കു​​​മാ​​​ർ ഇ​​​ല​​​ഞ്ഞി, എ​​​ൻ.​​​വി. കു​​​ര്യ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന അ​​​വാ​​​ർ​​​ഡ് നി​​​ർ​​​ണ​​​യ ക​​​മ്മി​​​റ്റി അ​​​റി​​​യി​​​ച്ചു. 27ന് ​​​ഇ​​​ല​​​ഞ്ഞി സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ഹൈ​​​സ്കൂ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന 16-ാമ​​​ത് ബ​​​നീ​​​ഞ്ഞ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ അ​​​വാ​​​ർ​​​ഡ് ദാ​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.