സൈബർ തട്ടിപ്പ്: അഞ്ചു ലക്ഷം തട്ടിയയാൾ പിടിയിൽ
Saturday, December 7, 2024 1:51 AM IST
കാക്കനാട്: കൊറിയർ സർവീസ് സ്ഥാപനത്തിലെ സ്റ്റാഫ് എന്ന വ്യാജേന എറണാകുളം സ്വദേശിയെ കബളിപ്പിച്ച് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിലായി.
കോഴിക്കോട് കൊടുവള്ളി സ്വദേശി കെ.പി. ജാഫർ (27) ആണു പിടിയിലായത്. കണ്ണൂരിൽ ഒളിവിൽ കഴിയവേയാണു പ്രതി പിടിയിലായത്.