സിൽവർലൈൻ ബ്രോഡ്ഗേജിൽ വേണമെന്നു റെയിൽവെ
Saturday, December 7, 2024 1:51 AM IST
തിരുവനന്തപുരം: തിരുവനന്തപുരം-കാസർഗോഡ് സിൽവർലൈൻ സ്റ്റാൻഡേർഡ് ഗേജിൽ നിന്നു മാറ്റി സാധാരണ റെയിൽവെ ലൈനുകളുടേതുപോലെ ബ്രോഡ്ഗേജിൽ വേണമെന്നു റെയിൽവേ.
ഇന്നലെ തിരുവനന്തപുരത്ത് നിർമാണവിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സഖറിയയുമായും ചീഫ്എൻജിനിയർമാരുമായും കെ-റെയിൽ അധികൃതർ നടത്തിയ ചർച്ചയിലാണു റെയിൽവേ നിലപാടു വ്യക്തമാക്കിയത്.
ഇരട്ടപ്പാതയ്ക്കരികിലൂടെ 160 കിമീ വേഗമുള്ള രണ്ടു ലൈനുകൾക്കായി സിൽവർലൈനിന്റെ ഡിപിആർ മാറ്റാനാണു റെയിൽവേയുടെ നിർദേശം.
സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ സിൽവർലൈനിന് അനുമതി നൽകുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനിവൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.