ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി ഉത്തരവ് അപ്രായോഗികമെന്ന്
Saturday, December 7, 2024 1:51 AM IST
തൃശൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് അപ്രായോഗികമാണെന്നു റവന്യൂ മന്ത്രി കെ.രാജൻ.
കോടതിയുടെ ചില നിരീക്ഷണങ്ങളോടു യോജിക്കാൻ ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിൽ നിയമനിർമാണത്തിലൂടെ പ്രശ്നത്തിനു പരിഹാരം കാണുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.