കൊ​​ച്ചി: ന​​ട​​ന്‍ ദി​​ലീ​​പി​​നും സം​​ഘ​​ത്തി​​നും ശ​​ബ​​രി​​മ​​ല സ​​ന്നി​​ധാ​​ന​​ത്ത് വി​​ഐ​​പി പ​​രി​​ഗ​​ണ​​ന​​യി​​ല്‍ ദ​​ര്‍ശ​​ന​​ത്തി​​ന് അ​​വ​​സ​​ര​​മൊ​​രു​​ക്കി​​യ​​തി​​നെ വി​​മ​​ര്‍ശി​​ച്ച് ഹൈ​​ക്കോ​​ട​​തി. കു​​ട്ടി​​ക​​ള​​ട​​ക്കം നി​​ര​​വ​​ധി തീ​​ര്‍ഥാ​​ട​​ക​​ര്‍ കാ​​ത്തു​​നി​​ല്‍ക്കു​​മ്പോ​​ള്‍ സി​​നി​​മാ താ​​ര​​ത്തി​​ന് കൂ​​ടു​​ത​​ല്‍ സ​​മ​​യം ദ​​ര്‍ശ​​ന​​ത്തി​​ന് അ​​നു​​മ​​തി ന​​ല്‍കി​​യ​​ത് എ​​ങ്ങ​​നെ​​യെ​​ന്ന് ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് ചോ​​ദി​​ച്ചു.

ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ള്‍ അ​​നു​​വ​​ദ​​നീ​​യ​​മ​​ല്ലെ​​ന്നും ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്കെ​​തി​​രേ കോ​​ട​​തി​​യ​​ല​​ക്ഷ്യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കേ​​ണ്ടി​​വ​​രു​​മെ​​ന്നും ജ​​സ്റ്റീ​​സു​​മാ​​രാ​​യ അ​​നി​​ല്‍ കെ. ​​ന​​രേ​​ന്ദ്ര​​ന്‍, എ​​സ്. മു​​ര​​ളീ കൃ​​ഷ്ണ എ​​ന്നി​​വ​​രു​​ള്‍പ്പെ​​ട്ട ദേ​​വ​​സ്വം ബെ​​ഞ്ച് മു​​ന്ന​​റി​​യി​​പ്പ് ന​​ല്‍കി.

ശ​​ബ​​രി​​മ​​ല എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ഓ​​ഫീ​​സ​​ര്‍, പോ​​ലീ​​സ് സ്‌​​പെ​​ഷ​​ല്‍ ഓ​​ഫീ​​സ​​ര്‍, സോ​​പാ​​നം സ്‌​​പെ​​ഷ​​ൽ ഓ​​ഫീ​​സ​​ര്‍ എ​​ന്നി​​വ​​രി​​ല്‍നി​​ന്ന് കോ​​ട​​തി വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി. ഇ​​ത്ത​​രം സം​​ഭ​​വ​​ങ്ങ​​ള്‍ ആ​​വ​​ര്‍ത്തി​​ക്കാ​​തി​​രി​​ക്കാ​​ന്‍ ദേ​​വ​​സ്വം ബോ​​ര്‍ഡ് ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണം. സ​​ന്നി​​ധാ​​ന​​ത്തെ സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ള്‍ ഹാ​​ജ​​രാ​​ക്കാ​​നും കോ​​ട​​തി നി​​ര്‍ദേ​​ശി​​ച്ചു.


ശ​​ബ​​രി​​മ​​ല​​യി​​ല്‍ മ​​ണി​​ക്കൂ​​റു​​ക​​ള്‍ ക്യൂ​​വി​​ല്‍നി​​ന്ന ഭ​​ക്ത​​ര്‍ക്കാ​​ണ് ഇ​​തു​​മൂ​​ലം കൃ​​ത്യ​​മാ​​യി ദ​​ര്‍ശ​​നം ന​​ട​​ത്താ​​നാ​​കാ​​തെ മ​​ട​​ങ്ങി​​പ്പോ​​കേ​​ണ്ടി​​വ​​ന്ന​​തെ​​ന്ന് കോ​​ട​​തി വി​​മ​​ര്‍ശി​​ച്ചു.

ഹ​​രി​​വ​​രാ​​സ​​നം ചൊ​​ല്ലി​​ത്തീ​​രും​​വ​​രെ സോ​​പാ​​ന​​ത്തി​​നു മു​​ന്നി​​ല്‍ പോ​​ലീ​​സ് അ​​ക​​മ്പ​​ടി​​യോ​​ടെ ദി​​ലീ​​പി​​ന് തൊ​​ഴു​​തു നി​​ല്‍ക്കാ​​ന്‍ ആ​​രാ​​ണ് അ​​വ​​സ​​ര​​മൊ​​രു​​ക്കി​​യ​​തെ​​ന്നും ദേ​​വ​​സ്വം ബെ​​ഞ്ച് ആ​​രാ​​ഞ്ഞു. ദി​​ലീ​​പി​​നെ​​തി​​രേ കോ​​ട​​തി​​യ​​ല​​ക്ഷ്യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കേ​​ണ്ട​​താ​​ണെ​​ന്ന് കോ​​ട​​തി വാ​​ദ​​ത്തി​​നി​​ടെ പ​​റ​​ഞ്ഞു.

മു​​ന്‍ ഉ​​ത്ത​​ര​​വു​​ക​​ള്‍ക്കു വി​​രു​​ദ്ധ​​മാ​​യി​​ട്ടാ​​ണ് വി​​ഐ​​പി ദ​​ര്‍ശ​​നം ന​​ട​​ത്തി​​യ​​ത്. ദേ​​വ​​സ്വം ബോ​​ര്‍ഡ് അ​​ട​​ക്കം ബ​​ന്ധ​​പ്പെ​​ട്ട ക​​ക്ഷി​​ക​​ളു​​ടെ മ​​റു​​പ​​ടി സ​​ത്യ​​വാ​​ങ്മൂ​​ലം ല​​ഭി​​ച്ച​​ശേ​​ഷം എ​​ന്തു വേ​​ണ​​മെ​​ന്ന് ആ​​ലോ​​ചി​​ക്കാ​​മെ​​ന്നും കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.