ബൈക്കപകടത്തിൽ യുവാവ് മരിച്ചു
Saturday, December 7, 2024 1:51 AM IST
കാഞ്ഞിരപ്പള്ളി: ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളയിലുണ്ടായ ബൈക്ക് അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. മണ്ണാറക്കയം കറിപ്ലാവ് വെട്ടിയാങ്കൽ തോമസ് മാത്യവിന്റെയും ലിസിയുടെയും മകൻ ലിബിൻ തോമസ് (25) ആണ് മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന പട്ടിമറ്റം കാപ്പിത്തോട്ടത്തിൽ ഷാനുവിനെ (21) പരിക്കുകളോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു 3.45ാടെ കാഞ്ഞിരപ്പള്ളി ടൗണിനു സമീപം പേട്ട ഗവൺമെന്റ് സ്കൂളിന് മുൻവശത്തായിരുന്നു അപകടം.
മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസിനെ മറികടക്കുന്നതിനിടെ ബൈക്കിന്റെ ഹാൻഡിൽ ബസിന്റെ മുൻവശത്ത് തട്ടിയ ശേഷം നിയന്ത്രണംവിട്ട് എതിർ ദിശയിൽ വരികയായിരുന്ന കാറിൽ ഇടിച്ച് വീഴുകയായിരുന്നു.
ലിബിന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തീഡ്രലിൽ സഹോദരൻ: ബിബിൻ