ഉപന്യാസരചനാ മത്സരം: അഭിരാം പവിത്രന് ഒന്നാം സ്ഥാനം
Saturday, December 7, 2024 1:51 AM IST
തിരുവനന്തപുരം: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല ഉപന്യാസരചനാ മത്സരത്തിൽ മലപ്പുറം പാലക്കോട് വരന്പൂർ സ്വദേശിയും ചെന്നൈ ഐഐടിയിലെ അഞ്ചാം വർഷ ഇന്റഗ്രേറ്റഡ് എംഎ വിദ്യാർഥിയുമായ അഭിരാം പവിത്രന് ഒന്നാം സ്ഥാനം.
കോട്ടയം തോട്ടക്കാട് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സെന്റർ ഫോർ പ്രഫഷണൽ ആൻഡ് അഡ്വാൻസ് സ്റ്റഡീസ് വിദ്യാർഥി അലൻ ആന്റണിക്കാണ് രണ്ടാം സ്ഥാനം.
തിരുവനന്തപുരം പട്ടം സ്വദേശിയും ഹൈദരബാദ് സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ സോഷ്യോളജി വിഭാഗം ഗവേഷക വിദ്യാർഥിയുമായ അൽ അമീൻ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ വീതം കാഷ് അവാർഡ് ലഭിക്കും.