ആലപ്പുഴ അപകടം: മരണം ആറായി
Friday, December 6, 2024 2:44 AM IST
ആലപ്പുഴ: കളര്‍കോട് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് എറണാകുളത്ത് ചികിത്സയില്‍ കഴിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ഥിയും എടത്വ സ്വദേശിയുമായ പള്ളിച്ചിറ കൊച്ചുമോന് ജോര്‍ജിന്റെയും മീനയുടെയും മകന് ആല്വിൻ ജോർജ് (20) മരിച്ചു. ഇതോടെ കളര്‍കോട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
അപകടത്തില്‍ ആല്വിന് തലച്ചോറിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. ആല്‍വിനെ ഇന്നലെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സഹോദരൻ: കെവിൻ